'ഞാന്‍ ഒറ്റയ്ക്കല്ല, കുഞ്ഞിന്റെ അച്ഛനുമുണ്ട്': പങ്കാളിയോടൊപ്പമുള്ള ചിത്രവുമായി ഇലിയാന ഡിക്രൂസ്

കുഞ്ഞിനെ എങ്ങനെയാണ് ഒറ്റയ്ക്ക് നോക്കുന്നത് എന്നായിരുന്നു ആരാധകന്റെ ചോദ്യം
ഇലിയാന ഡിക്രൂസ്/ചിത്രം: ഇൻസ്റ്റ​ഗ്രാം
ഇലിയാന ഡിക്രൂസ്/ചിത്രം: ഇൻസ്റ്റ​ഗ്രാം

ബോളിവുഡ് സുന്ദരി ഇലിയാന ഡിക്രൂസ് അടുത്തിടെയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന്റെ അച്ഛനെക്കുറിച്ചുള്ള വിവരങ്ങള്‍ താരം ഇതുവരെ പങ്കുവച്ചിട്ടില്ല. എന്നാല്‍ താന്‍ സിംഗിള്‍ പാരന്റ് അല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലൂടെയുള്ള ആരാധകന്റെ ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി. 

കുഞ്ഞിനെ എങ്ങനെയാണ് ഒറ്റയ്ക്ക് നോക്കുന്നത് എന്നായിരുന്നു ആരാധകന്റെ ചോദ്യം. തന്റെ പങ്കാളി മൈക്കിള്‍ ഡോളനൊപ്പമുള്ള ചിത്രത്തിനൊപ്പം താന്‍ സിംഗിള്‍ പാരന്റ് അല്ലെന്ന് താരം വ്യക്തമാക്കുകയായിരുന്നു. ഈ വര്‍ഷം ആഗസ്റ്റിലാണ് ഇലിയാനയ്ക്ക് മകന്‍ പിറന്നത്. കോവ ഫീനിക്‌സ് ഡോളന്‍ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. 

താന്‍ ഗര്‍ഭിണിയാണ് എന്ന് അറിയിച്ചതിന് പിന്നാലെ ഇലിയാന രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇരയായിരുന്നു. വിവാഹത്തിന് മുന്‍പ് ഗര്‍ഭിണിയായതാണ് പലരേയും ചൊടിപ്പിച്ചത്. എന്നാല്‍ ഇതൊന്നും നടിയെ ബാധിച്ചില്ല. തന്റെ ഗര്‍ഭകാല അനുഭവം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുമായിരുന്നു. അഭിഷേക് ബച്ചനൊപ്പമുള്ള ബിഗ് ബുള്‍ ആയിരുന്നു അവസാന ചിത്രം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com