പ്രഭാസിന് 44ാം പിറന്നാൾ: അവിശ്വസനീയനായ വ്യക്തിയെന്ന് പൃഥ്വിരാജ്, പ്രത്യേക ഇമോജിയുമായി സലാർ ടീം

കെജിഎഫ് ഡയറക്ടർ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ ആണ് താരത്തിന്റെ പുതിയ ചിത്രം
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on: 
1 min read

സൂപ്പർതാരം പ്രഭാസിന് ഇന്ന് 44ാം പിറന്നാൾ. നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുന്നത്. കെജിഎഫ് ഡയറക്ടർ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ ആണ് താരത്തിന്റെ പുതിയ ചിത്രം. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോൾ പ്രഭാസിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് പൃഥ്വിരാജ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. 

അവിശ്വസനീയമായ വ്യക്തിത്വമുള്ള ഈ മനുഷ്യന് എൻറെ പിറന്നാൾ ആശംസകൾ എന്നാണ് പൃഥ്വിരാജ് കുറിച്ചത്. വരദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. 'യുദ്ധത്തിനായി നിങ്ങൾ സൈന്യത്തെ കൊണ്ടുവന്നു, ഞാൻ അവനെ കൊണ്ടുവന്നു' എന്ന ചിത്രത്തിലെ മാസ് ഡയലോ​ഗും പിറന്നാൾ ആശംസകൾക്കൊപ്പം കുറിച്ചിട്ടുണ്ട്.  എന്റെ സലാറിനായി ഡിസംബർ 22 വരെ കാത്തിരിക്കാൻ വയ്യെന്നും താരത്തിന്റെ കുറിപ്പിലുണ്ട്. 

സലാർ ടീം താരത്തിന് പ്രത്യേക സമ്മാനവും ഒരുക്കിയിരുന്നു. എക്സിൽ പ്രഭാസിന്റെ പ്രത്യേക ഇമോജിയാണ് സലാർ പുറത്തുവിട്ടത്. ആരാധകർ ആഘോഷമാക്കുകയാണ് പ്രിയ താരത്തിന്റെ പിറന്നാൾ ജന്മദിനത്തലേന്ന് തന്നെ ആയിരക്കണക്കിന് ആരാധകരാണ് ഒത്തുകൂടിയത്. പ്രഭാസിന്റെ പടുകൂറ്റൻ ചിത്രത്തിന് മുന്നിൽ പാട്ടും ഡാൻസുമായി ഇവർ ആഘോഷമാരംഭിച്ചു. 

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെയാണ് പ്രഭാസ് പാൻ ഇന്ത്യൻ സൂപ്പർതാരമായി ഉയർന്നത്. നിരവധി നമ്പൻ പ്രൊഡക്റ്റുകളാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ദീപിക പദുകോൺ നായികയായി എത്തുന്ന കൽക്കിയാണ് അതിൽ പ്രധാന ചിത്രം. കമൽഹാസനും അമിതാഭ് ബച്ചനും ഉൾപ്പടെ സൂപ്പർതാരനിരയിലാണ് ചിത്രം ഒരുങ്ങുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

CJP Protests, Kangana Ranaut
Suraj Venjaramoodu
Veendum, Ouseppachan
Nelson Dilipkumar, Vidya Balan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com