അഭ്യൂഹങ്ങൾക്കൊടുവിൽ കാമുകന്റെ ചിത്രം വെളിപ്പെടുത്തി മാളവിക ജയറാം. പ്രിയപ്പെട്ടവന് പിറന്നാൾ ആശംസിച്ച് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം എന്ന കുറിപ്പോടെയാണ് മാളവിക ഇൻസ്റ്റഗ്രാം സ്റ്റേറിയായി ചിത്രം പങ്കുവെച്ചത്. എന്നാൽ ചിത്രത്തിലുള്ള ആളെ കുറിച്ച് മറ്റ് സൂചനകളൊന്നും മാളവിക നൽകിയിട്ടില്ല.
അടുത്തിടെയാണ് താൻ പ്രണയത്തിലാണെന്ന് മാളവിക സൂചന നൽകിയത്. രണ്ട് കൈകൾ ചേർത്തുവെച്ചൊരു ചിത്രം മുൻപ് ഇൻസ്റ്റഗ്രാം സ്റ്റോറിയിട്ടിരുന്നു. ഇതിന് പിന്നാലെ യുവാവിനൊപ്പം ചേർന്നു നിൽക്കുന്ന ചിത്രവും മാളവിക പങ്കുവെച്ചു. ഇരുവരും മുഖാമുഖം നിൽക്കുന്നതിനാൽ യുവാവിന്റെ മുഖം വ്യക്തമായിരുന്നില്ല. 'സ്വപ്‌നങ്ങളിതാ യാഥാർഥ്യമാകുന്നു' എന്ന കുറിപ്പോടെയാണ് മാളവിക ചിത്രം പോസ്റ്റ് ചെയ്തത്.
പോസ്റ്റിന് താഴെ കാളിദാസവും അമ്മ പാർവതിയും കമന്റ് ചെയ്‌തതും ശ്രദ്ധിക്കപ്പെട്ടിരുന്നു. 'അളിയാ' എന്നായിരുന്നു കാളിദാസൻ പോസ്റ്റിന് താഴെ കമന്റ് ചെയ്‌തത്. അതേസമയം 'ചക്കിക്കുട്ടാ' എന്നായിരുന്നു പാർവതിയുടെ പ്രതികരണം. പരസ്യ ചിത്രങ്ങളിലും മ്യൂസിക് വീഡിയോയിലും അഭിനയിച്ച മാളവിക സിനിമയിൽ അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ