വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി മരിക്കാര്‍, മേക്കോവറെന്തിനെന്ന് ആരാധകര്‍
മലയാള സിനിമയിലെ യുവ നടിമാരില്‍ മുന്‍നിരക്കാരിയാണ് അനാര്‍ക്കലി മരിക്കാര്‍. സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന്റെ ചിത്രങ്ങള്‍ക്ക് ആരാധക പിന്തുണയും ലഭിക്കാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ വര്‍ക്കൗട്ട് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.
ജിം ട്രെയിനര്‍ക്കൊപ്പം ജിമ്മില്‍ പരിശീലനം നടത്തുന്ന അനാര്‍ക്കലിയെയാണ് ചിത്രങ്ങളില്‍ കാണുന്നത്. 'സ്‌ട്രോങ് നോട്ട് സ്‌കിന്നി' എന്നാണ് ഹാഷ്ടാഗോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ വര്‍ക്കൗട്ടിനെ പ്രശംസിക്കുകയും ഏത് സിനിമയ്ക്കു വേണ്ടിയാണ് മേക്കോവറെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.
2016ല്‍ 'ആനന്ദം' എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് അനാര്‍ക്കലി മരിക്കാര്‍. ഗോകുല്‍ സുരേഷ് നായകനായെത്തിയ 'ഗഗനചാരി'യാണ് അനാര്‍ക്കലിയുടേതായി അവസാനം തിയറ്ററുകളിലെത്തിയ സിനിമ. അനാര്‍ക്കലിയുടെ അമ്മ ലാലിയും സഹോദരി ലക്ഷ്മിയും സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്. കുമ്പളങ്ങി നൈറ്റ്‌സ് സിനിമയില്‍ സൗബിന്‍, ഷെയ്ന്‍, ശ്രീനാഥ് ഭാസി എന്നിവരുടെ അമ്മ വേഷത്തില്‍ അഭിനയിച്ചത് ലാലിയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക