നാളെ മുതല്‍ നഗരങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് മധ്യപ്രദേശ് ; യുപിയിലും പഞ്ചാബിലും രാത്രി കര്‍ഫ്യൂ

രോഗവ്യാപനം രൂക്ഷമായത് കണക്കിലെടുത്ത് ഉത്തര്‍പ്രദേശിലും പഞ്ചാബിലും രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഭോപ്പാല്‍ : കോവിഡ് വ്യാപനം തടയാന്‍ മധ്യപ്രദേശില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. നാളെ വൈകീട്ട് ആറു മുതല്‍ തിങ്കളാഴ്ച രാവിലെ ആറുവരെയാണ് ലോക്ഡൗണ്‍. നഗരപ്രദേശങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. നഗരമേഖലകളില്‍ രോഗബാധ വര്‍ധിക്കുന്നത് കണക്കിലെടുത്താണ് തീരുമാനമെന്ന് മുഖ്യമന്ത്രി  ശിവരാജ്‌സിങ് ചൗഹാന്‍ പറഞ്ഞു. 

കൂടുതല്‍ മേഖലകളിലേക്ക് നിയന്ത്രണം വ്യാപിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 14,043 പേര്‍ക്കാണ് ഇന്നലെ മധ്യപ്രദേശില്‍ കോവിഡ് സ്ഥിരീകരിച്ചത്. 

രോഗവ്യാപനം രൂക്ഷമായത് കണക്കിലെടുത്ത് ഉത്തര്‍പ്രദേശിലും രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ലഖ്‌നൗ, വാരാണസി, കാണ്‍പൂര്‍, പ്രയാഗ് രാജ് തുടങ്ങിയ സ്ഥലങ്ങളിലാണ് രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. യുപിയില്‍ 6002 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

പഞ്ചാബിലും രാത്രികാല നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ 12 ജില്ലകളിലാണ് രാത്രി കര്‍ഫ്യൂ അടക്കം നിയന്ത്രണം ശക്തമാക്കിയത്. പഞ്ചാബില്‍ കഴിഞ്ഞദിവസം 2963 പേര്‍ക്കാണ് പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് കേസുകള്‍ 2.6 ലക്ഷമായി ഉയര്‍ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com