മണിപ്പൂരില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രണ്ട് എംഎല്‍എമാര്‍ ബിജെപിയില്‍

മണിപ്പൂരില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രണ്ട് എംഎല്‍എമാര്‍ ബിജെപിയില്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഇംഫാല്‍: തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കേ മണിപ്പൂരില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. കോണ്‍ഗ്രസ് എംഎല്‍എമാരായ രണ്ട് പേര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. രാജ്കുമാര്‍ ഇമോ സിങ്, യാംതോങ് ഹൗകിപ് എന്നിവരാണ് കോണ്‍ഗ്രസ് വിട്ട് ബിജെപി പാളയത്തില്‍ എത്തിയത്. 

മണിപ്പൂരിലെ അറിയപ്പെടുന്ന കോണ്‍ഗ്രസ് കുടുംബത്തിലെ അംഗം കൂടിയാണ് രാജ്കുമാര്‍ ഇമോ സിങ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ അദ്ദേഹത്തെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു പിന്നാലെയാണ് സിങ് ബിജെപിയില്‍ എത്തിയത്. രാജ്യത്തിന്റെ വികസനത്തിനും സമാധാനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി കാര്യങ്ങള്‍ ചെയ്യുന്നതായി സിങ് വ്യക്തമാക്കി. 

കേന്ദ്ര മന്ത്രി സര്‍ബാനന്ദ സോനോവാള്‍, മണിപ്പൂരിന്റെ പാര്‍ട്ടി ചുമതല വഹിക്കുന്ന സംപിത് പാത്ര എന്നിവരുടെ സാന്നിധ്യത്തിലാണ് ഇരുവരും ബിജെപി അംഗത്വം സ്വീകരിച്ചത്. ഇരുവരുടേയും വരവ് പാര്‍ട്ടിക്ക് ദുണം ചെയ്യുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. മൂന്നില്‍ രണ്ട് സീറ്റുകള്‍ നേടി ബിജെപി ഭരണം നിലനിര്‍ത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com