jammu_blast
jammu_blast

കശ്മീരില്‍ പ്രധാനമന്ത്രിയുടെ വേദിയ്ക്ക് 12കിലോമീറ്റര്‍ അകലെ സ്‌ഫോടനം

ജമ്മുവിലെ ലാലിയാന ഗ്രാമത്തിലാണ് സ്‌ഫോടനം ഉണ്ടായത്‌ 

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി നടക്കുന്ന വേദിയില്‍ നിന്ന് 12 കിലോ മീറ്റര്‍ അകലെ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്. ലാലിയാന ഗ്രാമത്തിലാണ് സ്‌ഫോടനം ഉണ്ടായത്. പൊലീസ് സംഭവസ്ഥലത്തെത്തി. 

അതേസമയം ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ ത്രീവ്രവാദബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നത്തെ മോദിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതിര്‍ത്തികളിലടക്കം സുരക്ഷ ശക്തമാക്കിയതായി ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ദില്‍ബാഘ് സിങ് പറഞ്ഞു.

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതിനുശേഷം ആദ്യമായാണ് മോദി ഔദ്യോഗിക പരിപാടികള്‍ക്കായി ജമ്മുകശ്മീര്‍ സന്ദര്‍ശിക്കുന്നത്. ദേശീയ പഞ്ചായത്തീരാജ് ദിനത്തോടനുബന്ധിച്ച് സാന്ത ജില്ലയിലെ പാലി ഗ്രാമത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുപ്പതിനായിരത്തോളം പഞ്ചായത്ത് അംഗങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

പാലി പഞ്ചായത്തിലെ ഗ്രാമതലവന്മാരുമായി മോദി കൂടിക്കാഴ്ച നടത്തും. കൂടാതെ, 20,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തും. 3,100 കോടി ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ബനിഹാല്‍ക്വാസിഗുണ്ട് ഭൂഗര്‍ഭപാതയും നാടിന് സമര്‍പ്പിക്കും. ഇതോടെ ഇരു മേഖലകളും തമ്മിലുള്ള യാത്ര സമയത്തില്‍ ഒന്നര മണിക്കൂര്‍ ലാഭിക്കാനാകും.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com