വീണ്ടും ആശങ്ക ഉയര്‍ത്തി കോവിഡ് വ്യാപനം; ഒരാഴ്ചക്കിടെ രോഗികളുടെ എണ്ണം ഇരട്ടിയായി

ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കേസുകളില്‍ കൂടുതല്‍ വര്‍ധനവുള്ളത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വീണ്ടും ആശങ്ക പരത്തി രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുകയാണ്. ഒരാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണം ഇരട്ടിയായി ഉയര്‍ന്നു. 11 ആഴ്ചയോളം രാജ്യത്തെ കേസുകള്‍ ഗണ്യമായി കുറഞ്ഞിരുന്നു. കഴിഞ്ഞ മൂന്നാഴ്ചക്ക് ശേഷമാണ് രോഗികളുടെ എണ്ണം ഉയരാന്‍ തുടങ്ങിയത്.

പല സംസ്ഥാനങ്ങളിലും കേസുകള്‍ കുത്തനെ കൂടുന്നുണ്ട്. മാസ്‌ക് വെയ്ക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ പല സംസ്ഥാന സര്‍ക്കാരുകളും കര്‍ശന നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. എങ്കിലും മറ്റൊരു കോവിഡ് തരംഗം സംബന്ധിച്ച് ആരോഗ്യ വിദഗ്ദ്ധര്‍ ഇതുവരെ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. 

ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കേസുകളില്‍ കൂടുതല്‍ വര്‍ധനവുള്ളത്. ഇതില്‍ ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളില്‍ ഡല്‍ഹിയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലാണ്. ഞായറാഴ്ച 1083 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തു.

മദ്രാസ് ഐഐടിയില്‍ പുതിയ കോവിഡ് ക്ലസ്റ്റര്‍ രൂപംകൊണ്ടതിനാല്‍ തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച കോവിഡ് വിദഗ്ധരുടെ യോഗം ചേരും. സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം 22 വരെ കുറഞ്ഞ ശേഷം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്. 

കര്‍ണാടകത്തില്‍ കോവിഡ് രോഗികള്‍ കൂടിവരികയാണ്. വെള്ളിയാഴ്ച രോഗികള്‍ നൂറിലെത്തിയിരുന്നു. ശനിയാഴ്ച ഇത് 139 ആയി. രോഗസ്ഥിരീകരണ നിരക്ക് 1.37 ശതമാനമാണ്. പ്രതിദിന രോഗികളുടെ എണ്ണം 30 വരെ താഴ്ന്നുനിന്ന ശേഷമാണ് ഇപ്പോള്‍ ഉയരുന്നത്.

ഈദും അക്ഷയതൃതീയയുമുള്‍പ്പെടെ ഉത്സവങ്ങള്‍ അടുത്തുവരുന്നതിനാല്‍ ആഘോഷവേളകളില്‍ കോവിഡ് മുന്‍കരുതലുകളെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. പ്രതിമാസ റേഡിയോ പ്രഭാഷണപരിപാടിയായ മന്‍ കി ബാത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്. കോവിഡിനെക്കുറിച്ച് ജാഗ്രതയോടെയിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com