40 ദിവസം, മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രം; ഒടുവില്‍ ഷിന്‍ഡെ സര്‍ക്കാര്‍ നാളെ വികസിപ്പിക്കുന്നു

നാല്‍പ്പതു ദിവസമായി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും മാത്രമാണ് മന്ത്രിസഭയില്‍ ഉള്ളത്
ഏക്‌നാഥ് ഷിന്‍ഡെ/ പിടിഐ
ഏക്‌നാഥ് ഷിന്‍ഡെ/ പിടിഐ

മുംബൈ: ഒരു മാസത്തിലേറെ നീണ്ട കാത്തിരിപ്പിനു ശേഷം മഹാരാഷ്ട്രയിലെ ഏകനാഥ് ഷിന്‍ഡെ മന്ത്രിസഭ വികസിപ്പിക്കുന്നു. നാളെ പന്ത്രണ്ടു മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭാ വികസനം നടക്കുമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

ശിവസേനയില്‍നിന്ന് ഒരു വിഭാഗം അടര്‍ന്നുമാറി, ബിജെപി സഖ്യത്തോടെ രൂപീകരിച്ച ഏകനാഥ് ഷിന്‍ഡെ സര്‍ക്കാര്‍ ജൂണ്‍ 30നാണ് സ്ഥാനമേറ്റത്. നാല്‍പ്പതു ദിവസമായി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും മാത്രമാണ് മന്ത്രിസഭയില്‍ ഉള്ളത്. പദവികള്‍ പങ്കുവയ്ക്കുന്നതിനെച്ചൊല്ലി ഇരു പാര്‍ട്ടികളും തമ്മിലുള്ള ഭിന്നതും ശിവസേനയ്ക്കുള്ളിലെ പടലപിണക്കവുമാണ് മന്ത്രിസഭാ വികസനം നീണ്ടുപോവാന്‍ ഇടയാക്കിയത് എന്നാണ് സൂചന.

നാളെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് 12 മന്ത്രിമാരെ ഉള്‍പ്പെടുത്തിയാവും വികസനം. കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി അടുത്ത ഘട്ടം വികസനം പിന്നാലെയുണ്ടാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിയമസഭാ സമ്മേളനം ഉടന്‍ തന്നെ വിളിച്ചുചേര്‍ക്കേണ്ടതുള്ളതുകൊണ്ടാണ് 12 പേരെ ഉള്‍പ്പെടുത്തി ആദ്യഘട്ട മന്ത്രിസഭാ വികസനം നടത്തുന്നത്. നാളെ സത്യപ്രതിജ്ഞ ചെയ്യുന്നവരില്‍ നിയമസഭാ കൗണ്‍സിലില്‍ നിന്നുള്ളവരും ഉണ്ടാവും.

ശിവസേനയെ പിളര്‍ത്തുമ്പോള്‍ ഒപ്പം നിന്ന എംഎല്‍എമാര്‍ക്ക് ഷിന്‍ഡെ മന്ത്രിപദവി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന ആരോപണം പ്രതിപക്ഷ നേതാവ് അജിത് പവാര്‍ ഇതിനകം ഉന്നയിച്ചിട്ടുണ്ട്. എല്ലാവരെയും ഉള്‍പ്പെടുത്തുന്നതിനുള്ള തടസ്സമാണ്, വികസനം നീണ്ടുപോവുന്നതിനു കാരണമെന്നും പവാര്‍ പറഞ്ഞു. 

മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു മാസത്തിനിടെ ഏഴു തവണയാണ് ഷിന്‍ഡെ ഡല്‍ഹിയിലേക്കു പോയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com