'നരേന്ദ്രന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ആവശ്യപ്പെട്ടു, കഠിനാധ്വാനം ചെയ്യാമെന്ന് ഞാനും വാക്ക് നല്‍കി'; നന്ദി പറഞ്ഞ് മോദി- വീഡിയോ

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തില്‍ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി
പ്രധാനമന്ത്രി നരേന്ദ്രമോദി, എഎന്‍ഐ
പ്രധാനമന്ത്രി നരേന്ദ്രമോദി, എഎന്‍ഐ

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തില്‍ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങള്‍ നല്‍കുന്ന സന്ദേശം അത്ഭുതാവഹമാണ്. ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നില്‍ ബിജെപി തോറ്റെങ്കിലും ഹിമാചല്‍ ജനതയോടും മോദി നന്ദി പറഞ്ഞു. തെരഞ്ഞടുപ്പ് വിജയത്തിന് ശേഷം ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

ഹിമാചല്‍ പ്രദേശില്‍ തോല്‍വി നേരിട്ടെങ്കിലും ബിജെപി മികച്ച പോരാട്ടമാണ് കാഴ്ച വെച്ചതെന്നും മോദി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വോട്ട് വ്യത്യാസം ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്. ഹിമാചലിലെ വോട്ടര്‍മാരോടും നന്ദി പറയുന്നതായും മോദി പറഞ്ഞു.

യുവാക്കള്‍ ബിജെപിക്കൊപ്പമാണ് എന്ന് ഒരിക്കല്‍ കൂടി തെളിയിച്ച തെരഞ്ഞെടുപ്പാണ് നടന്നത്.സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനും മോദി നന്ദി പറഞ്ഞു. തന്റെ അറിവ് അനുസരിച്ച്, ഒരു പോളിങ് ബൂത്തിലും വീണ്ടും വോട്ടെടുപ്പ് വേണ്ടി വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നരേന്ദ്രന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഗുജറാത്തിലെ ജനങ്ങളോട് താന്‍ ആവശ്യപ്പെട്ടു. ഇതിനായി താന്‍ നന്നായി കഠിനാധ്വാനം ചെയ്യാമെന്നും വാക്ക് നല്‍കി. അങ്ങനെ വന്നാല്‍ ഭൂപേന്ദ്രയ്ക്ക് മോദിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ സാധിക്കും. ഗുജറാത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി ബിജെപി എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തിരിക്കുകയാണെന്നും മോദി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com