സാക്ഷിയായി മോദി; ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഭൂപേന്ദ്ര പട്ടേല്‍, 16 മന്ത്രിമാര്‍

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തു
ഭൂപേന്ദ്ര പട്ടേലിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍നിന്ന്/ബിജെപി ട്വിറ്റര്‍
ഭൂപേന്ദ്ര പട്ടേലിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍നിന്ന്/ബിജെപി ട്വിറ്റര്‍

ഗാന്ധിനഗര്‍: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍, ഗവര്‍ണര്‍ ആചാര്യ ദേവവ്രത് സത്യവാചകം ചൊല്ലിക്കൊടുത്തു. ഗുജറാത്ത് മുഖ്യമന്ത്രി പദത്തില്‍ ഭൂപേന്ദ്ര പട്ടേലിന് ഇത് രണ്ടാം ടേമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സത്യപ്രതിജ്ഞ ചടങ്ങിനെത്തി. 

എട്ട് ക്യാബിനറ്റ് മന്ത്രിമാര്‍ അടക്കം 16 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഇതില്‍ 11പേര്‍ മുന്‍ മന്ത്രിമാരാണ്. കനു ദേശായി, ഋഷികേശ് പട്ടേല്‍, രാഘവ് പട്ടേല്‍, ബല്‍വന്ദ് സിന്‍ഹ് രജ്പുത്, കുന്‍വാര്‍ജി ബവാലിയ, മുലു ബേര, കുബേര്‍ ദിന്‍ദോര്‍, ഭാനുബേന്‍ ബബരിയ എന്നിവരാണ് ക്യാബിനറ്റ് മന്ത്രിമാര്‍. രണ്ടുപേര്‍ സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, അരുണാചല്‍ മുഖ്യമന്ത്രി പ്രേമ ഖണ്ഠു എന്നിവരും സത്യപ്രചതിജ്ഞ ചടങ്ങിനെത്തി. 
കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, രാംദാസ് അത്‌വാലെ, സര്‍ബാനന്ദ സോനേവാല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 

182 അംഗ നിയമഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 156 സീറ്റി നേടിയാണ് ബിജെപി വീണ്ടും അധികാരത്തിലെത്തിയത്. തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് 17 സീറ്റ് മാത്രമാണ് ലഭിച്ചത്. എഎപി 5 സീറ്റ് നേടി. ഗത്‌ലോദിയ മണ്ഡലത്തില്‍ നിന്ന് 1.92 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഭൂപേന്ദ്ര പട്ടേല്‍ വിജയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com