രണ്ട് ചാക്ക് ഗോതമ്പ് മോഷ്ടിച്ചു; യുവാവിനെ ട്രക്കിന്റെ ബോണറ്റില്‍ കെട്ടിയിട്ട് പൊലീസ് സ്റ്റേഷനിലേക്ക്; വീഡിയോ വൈറല്‍

ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. 
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം


ചണ്ഡിഗഡ്:  ട്രക്കില്‍ നിന്ന് രണ്ട് ചാക്ക് ഗോതമ്പ് മോഷ്ടിച്ചെന്ന് ആരോപിച്ച്  വാഹനത്തിന്റെ ബോണറ്റില്‍ കെട്ടി യുവാവിനെ പൊലീസ് സറ്റേഷനില്‍ എത്തിച്ചു. പഞ്ചാബിലെ മുക്തസര്‍ ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. 

വീഡിയോയില്‍, ട്രക്കിന്റെ ബോണറ്റില്‍ യുവാവിനെ കയറുകൊണ്ട് കെട്ടിയിരിക്കുന്നതും ഡ്രൈവറുടെ സഹായി അയാളുടെ അരികില്‍ ഇരിക്കുന്നതും കാണാം.

സംഭവവുമായി ബന്ധപ്പെട്ട രണ്ട് വീഡിയോകള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. ഒന്ന് ഒരാള്‍ ട്രക്കില്‍ നിന്ന് ഗോതമ്പ് മോഷ്ടിക്കുന്നതിന്റെയും മറ്റൊന്ന്് ട്രക്കിന്റെ ബോണറ്റില്‍ കെട്ടി യുവാവിനെ സ്റ്റേഷനിലേക്ക് എത്തിക്കുന്നതുമാണെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com