പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പശുവുമായി പ്രകൃതി വിരുദ്ധ സെക്‌സ്; ഉടമ കൈയോടെ പിടികൂടി; 22കാരന്‍ അറസ്റ്റില്‍

ഉടമ ഗോശാലയിലെത്തിയപ്പോള്‍ വെങ്കിടേഷ് പശുവിനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കുന്നതാണ് കണ്ടത്
Published on

ബംഗളൂരു: പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. 22കാരനായ ദാവന്‍ഗരെ സ്വദേശി വെങ്കിടേഷ് ആണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. പശുക്കളുടെ ഉടമ മുനി  ഹനുമന്തപ്പയാണ് വെങ്കിടേഷിനെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ഗോശാലയില്‍ ആഞ്ച് പശുക്കളും ആറ് പശുക്കുട്ടികളും ഉണ്ട്. വെങ്കിടേഷിന്റെ പ്രവര്‍ത്തി കണ്ട അയല്‍ക്കാര്‍  ഈ വിവരം ഹനുമന്തപ്പയെ അറിയിച്ചു.

ഹനുമന്തപ്പ ഗോശാലയിലെത്തിയപ്പോള്‍ വെങ്കിടേഷ് പശുവിനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് ഇയാളെ കൈയോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com