പടരുന്നത് ഒമൈക്രോണിന്റെ ഉപവകഭേദം; കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ ചികിത്സയിലുള്ളവര്‍ മൂന്ന് ലക്ഷത്തിന് മുകളിലെന്ന് കേന്ദ്രം 

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കര്‍ണാടക, മഹാരാഷ്ട്ര, കേരളം എന്നി സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കര്‍ണാടക, മഹാരാഷ്ട്ര, കേരളം എന്നി സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഈ സംസ്ഥാനങ്ങളില്‍ ചികിത്സയിലുള്ളവര്‍ മൂന്ന് ലക്ഷത്തിന് മുകളിലാണ്. തമിഴ്‌നാട്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, എന്നി സംസ്ഥാനങ്ങളില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതിന് വേണ്ടി സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് ഈ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തി വരികയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17 ശതമാനത്തിന് മുകളിലാണ്. 11 സംസ്ഥാനങ്ങളില്‍ ചികിത്സയിലുള്ള രോഗികള്‍ 50,000 കടന്നിരിക്കുകയാണ്. 14 സംസ്ഥാനങ്ങളില്‍ 10,000നും 50,000നും ഇടയിലാണ് ചികിത്സയിലുള്ള രോഗികള്‍ എന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ 551 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തിന് മുകളിലാണ്.

കഴിഞ്ഞവര്‍ഷം മെയ് ഏഴിന് നാലുലക്ഷത്തിന് മുകളിലായിരുന്നു പ്രതിദിന രോഗികള്‍. 3679 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അന്ന് മൂന്ന് ശതമാനം  മാത്രമാണ് സമ്പൂര്‍ണ വാക്‌സിനേഷന്‍. ഈ വര്‍ഷം ജനുവരി 21ന് മൂന്നരലക്ഷത്തോളം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. എന്നാല്‍ മരണം 435 മാത്രമാണ്. സമ്പൂര്‍ണ വാക്‌സിനേഷന്‍ മരണം കുറയ്ക്കാന്‍ സഹായിച്ചതായി ലാവ് അഗര്‍വാള്‍ അറിയിച്ചു. 

നിലവില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ 75 ശതമാനം കടന്നിരിക്കുകയാണ്. ഒമൈക്രോണ്‍ ഉപവകഭേദമായ ബിഎ.2 ആണ് രാജ്യത്ത് കൂടുതലായി കണ്ടുവരുന്നതെന്ന് എന്‍സിഡിസി ഡയറക്ടര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com