യോഗ പ്രപഞ്ചത്തിനാകെ സമാധാനം നല്‍കുന്നുവെന്ന് പ്രധാനമന്ത്രി; ആഘോഷമാക്കി രാജ്യം ( ചിത്രങ്ങള്‍)

യോഗാ ദിനത്തില്‍ മൈസൂര്‍ കൊട്ടാരത്തില്‍ വെച്ചാണ് പ്രധാനമന്ത്രി ഇത്തവണ യോഗ അഭ്യസിച്ചത്
മോദി യോഗ ചെയ്യുന്നു/ പിടിഐ
മോദി യോഗ ചെയ്യുന്നു/ പിടിഐ

മൈസൂര്‍ : യോഗ പ്രപഞ്ചത്തിനാകെ സമാധാനം നല്‍കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യോഗ ഒരു വ്യക്തിക്കായി മാത്രമല്ല, മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയുള്ളതാണ്. 'മനുഷ്യത്വത്തിനായുള്ള യോഗ' എന്നതാണ് അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ പ്രമേയമെന്നും മോദി പറഞ്ഞു.  എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

യോഗാ ദിനത്തില്‍ മൈസൂര്‍ കൊട്ടാരത്തില്‍ വെച്ചാണ് പ്രധാനമന്ത്രി ഇത്തവണ യോഗ അഭ്യസിച്ചത്. യോഗ ഒരു വ്യക്തിക്ക് വേണ്ടിയല്ല മുഴുവന്‍ മനുഷ്യരാശിക്കും വേണ്ടിയുള്ളതാണ്. യോഗ നമ്മുടെ സമൂഹത്തിനും രാജ്യങ്ങള്‍ക്കും ലോകത്തിനും സമാധാനം കൊണ്ടുവരുന്നു. യോഗ നമ്മുടെ പ്രപഞ്ചത്തിനും സമാധാനം നല്‍കുന്നു. പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ 'ആസാദി കാ അമൃത് മഹോത്സവം' ആഘോഷിക്കുന്ന വേളയിലാണ് ഇത്തവണ യോഗ ദിനം ആഘോഷിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിന് ഊര്‍ജം നല്‍കിയത് ഇന്ത്യയുടെ ആത്മാവാണ്. യോഗ ജീവിതത്തിന്റെ ഭാഗം മാത്രമല്ല, ജീവിതമാര്‍ഗമായി മാറിക്കൊണ്ടിരിക്കുന്നു. യോഗ ഇന്ന് അന്താരാഷ്ട്ര സഹകരണത്തിന്റെ അടിസ്ഥാനമായി മാറുകയാണെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു. 

'യോഗ മാനവരാശിക്ക് വേണ്ടി' എന്നതാണ് ഈ വര്‍ഷത്തെ യോഗ ദിനത്തിന്റെ ആശയം. ഒരു സൂര്യന്‍, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്ന 'ഗാര്‍ഡിയന്‍ യോഗ റിംഗ്' എന്ന പരിപാടിയുടെ ഭാഗമാണ് മൈസൂരുവിലെ പ്രധാനമന്ത്രിയുടെ യോഗ പരിപാടി. 15,000 ഓളം പേരാണ് മോദിക്കൊപ്പം യോഗ ചെയ്തത്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com