ഇന്‍ഡിഗോ വിമാനത്തില്‍ പുകവലിച്ചു; യുവാവ് അറസ്റ്റില്‍

By സമകാലികമലയാളം ഡെസ്ക്  |   Published: 18th March 2023 03:00 PM  |  

Last Updated: 18th March 2023 03:00 PM  |   A+A-   |  

Man arrested for smoking IndiGo Flight

ഇന്‍ഡിഗോ വിമാനം, ഫയല്‍ ചിത്രം

 

ബംഗളൂരു:  ഇന്‍ഡിഗോ വിമാനത്തിലെ ടോയ്‌ലറ്റില്‍ വച്ച് പുകവലിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ബംഗളൂരു കെംപഗൗഡ വിമാത്താവളത്തില്‍ വച്ചാണ് ഇയാളെ എയര്‍പോര്‍ട്ട് അധികൃതര്‍ അറസ്റ്റ് ചെയ്തത്.

അസമില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ 6E 716 ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് പുകവലിച്ചതിന് ഷെഹാരി ചൗധരി എന്നയാളാണ് പിടിയിലായതെന്ന് എയര്‍പോര്‍ട്ട് പൊലീസ് അറിയിച്ചു. വിമാനം പറക്കുന്നതിനിടെയായിരുന്നു ഇയാള്‍ പുകവലിച്ചത്. ടോയ്‌ലറ്റില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ വിമാന ജീനക്കാര്‍ അധികൃതരെ അറിയിക്കുകയായിരുന്നു. വിമാനം ഇറങ്ങിയ ഉടനെ ഇയാളെ കസ്റ്റഡിയില്‍ എടുത്തു.

സംഭവത്തില്‍ അന്വേഷണം അരംഭിച്ചതായി എയര്‍പോര്‍ട്ട് പൊലീസ് പറഞ്ഞു. മാര്‍ച്ച് ആദ്യവാരം കൊല്‍ക്കത്തയില്‍ നിന്നുളള ഇന്‍ഡിഗോ വിമാനത്തിലെ ടോയ്‌ലറ്റില്‍ പുകവലിച്ചതിന് 24കാരി അറസ്റ്റിലായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സൻസദ് ടിവിയുടെ ശബ്‌ദം പോയത് സാങ്കേതിക തടസ്സം; വിശദീകരണവുമായി ലോക്‌സഭ സെക്രട്ടേറിയറ്റ്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ