​ഗ്ലൂട്ടൺ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവ‍ർക്ക് മികച്ച ഓപ്ഷൻ, പ്രമേഹരോ​ഗികൾക്ക് പറ്റിയത് ചോളംപൊടി

കുറഞ്ഞ അളവിൽ സംസ്‌കരിച്ചതും നാരുകൾ, പ്രോട്ടീൻ, വിറ്റാമിൻ, ധാതുക്കൾ എന്നിവ കൂടുതൽ അടങ്ങിയതുമായ ധാന്യപ്പൊടികളാണ് ആരോഗ്യത്തിന് മികച്ചത്.
cholam flour
cholam flourPinterest
Updated on
1 min read

മ്മുടെ ഇന്ത്യൻ പാചകക്കൂട്ടിൽ ധാന്യപ്പൊടികൾക്ക് വലിയ സ്ഥാനമുണ്ട്. ​ഗോതമ്പു പൊടി മുതൽ ചോളം, റാ​ഗി, കടലമാവ്, അരിപ്പൊടി പോലുള്ള വിവിധ തരം ധാന്യപ്പൊടികളാണ് നമ്മുടെ അടുക്കളയിൽ ദിവസവും കൈകാര്യം ചെയ്യുന്നത്. പൊതുവെ, കുറഞ്ഞ അളവിൽ സംസ്‌കരിച്ചതും നാരുകൾ, പ്രോട്ടീൻ, വിറ്റാമിൻ, ധാതുക്കൾ എന്നിവ കൂടുതൽ അടങ്ങിയതുമായ ധാന്യപ്പൊടികളാണ് ആരോഗ്യത്തിന് മികച്ചത്.

cholam flour
ബാത്ത്റൂം വൃത്തിയാക്കുമ്പോൾ ആദ്യം ചെയ്യേണ്ടതും അവസാനം ചെയ്യേണ്ടതും; വൃത്തിയാക്കലിൽ ക്രമമുണ്ട്

റാഗിപ്പൊടി

പോഷകങ്ങൾക്കൊണ്ട് കൂട്ടത്തിലെ കരുത്തൻ റാഗിയാണ്. കാൽസ്യം, ഇരുമ്പ്, ഭക്ഷ്യനാരുകൾ, എന്നിവയുടെ മികച്ച സ്രോതസ്സാണ് റാഗി. അസ്ഥികളുടെ ആരോഗ്യത്തിനും ദഹനം സുഗമമാക്കാനും ദീർഘനേരം വയറു നിറഞ്ഞ അനുഭവം നൽകാനുമൊക്കെ റാഗി മികച്ചതാണ്. കുട്ടികൾക്കും സ്ത്രീകൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണകരമായ ധാന്യമാണ് റാഗി.

cholam flour
അടുക്കള വൃത്തിയാക്കുമ്പോൾ മറന്നുപോകുന്ന 10 ഇടങ്ങൾ, രോഗാണുക്കൾ ഒളിഞ്ഞിരിക്കുന്നത് ഇവിടെ

ചോളംപൊടി

ചോളംപൊടിയിൽ ധാരാളം നാരുകളും മഗ്‌നീഷ്യവും ഇരുമ്പും അടങ്ങിയിട്ടുണ്ട്. ദഹനം പതുക്കെയാകുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് കുറയ്ക്കാൻ ഇത് സഹായിക്കും. അതുകൊണ്ട് പ്രമേഹരോഗികൾക്ക് സുരക്ഷിതമാണ്. ഗ്ലൂട്ടൺ ഒഴിവാക്കുന്നവർക്ക് മികച്ചൊരു ബദലുമാണ്.

ബജ്‌റ പൊടി

പ്രോട്ടീൻ, നാരുകൾ, ധാതുക്കൾ എന്നിവയുടെ നല്ല ഉറവിടമാണ് ബജ്‌റ. ദീർഘനേരം വയറുനിറഞ്ഞ തോന്നൽ നൽകുന്നതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ലതാണ്. ശൈത്യകാലത്ത് മാത്രമല്ല, വർഷം മുഴുവൻ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ധാന്യമാണിത്.

കടലമാവ്

ബംഗാൾഗ്രാമിൽ നിന്നാണ് കടലമാവ് തയ്യാറാക്കുന്നത്. മറ്റ് ധാന്യപ്പൊടികളെ അപേക്ഷിച്ച് കടലമാവിൽ പ്രോട്ടീൻ കൂടുതലാണ്. മാത്രമല്ലസ ഇത് ഗ്ലൂട്ടൺ രഹിതവുമാണ്. വിവിധ പലഹാരങ്ങളിലൂടെ ഭക്ഷണത്തിൽ പ്രോട്ടീൻ വർധിപ്പിക്കാൻ സഹായിക്കും.

ഗോതമ്പുപ്പൊടി

ധാന്യത്തിൻ്റെ തവിടും അംശങ്ങളും നിലനിർത്തുന്നതിനാൽ ഗോതമ്പുപൊടിയിൽ നാരുകളും വിറ്റാമിനുകളും ധാതുക്കളും കൂടുതൽ ലഭിക്കും. ചപ്പാത്തിയും പരിപ്പും പച്ചക്കറികളും തൈരും ചേർന്ന ഭക്ഷണം പോഷകതുല്യമാണ്.

ഓട്‌സ് പൊടി

ഓട്സിൽ അടങ്ങിയിരിക്കുന്ന 'ബീറ്റാ-ഗ്ലൂക്കാൻ' എന്ന ലയിക്കുന്ന ഫൈബർ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായകരമാണ്. ഇതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഗോതമ്പുപ്പൊടിക്കൊപ്പം അൽപം ഓട്സ് പൊടി കൂടി ചേർത്താൻ ചപ്പാത്തിയുടെ പോഷകമൂല്യം കൂടും.

cholam flour
ബേബി സ്കിൻകെയർ ഉൽപ്പന്നങ്ങൾ മുതിർന്നവർക്ക് ഉപയോ​ഗിക്കാമോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
cholam flour
കൊളസ്ട്രോൾ ഉണ്ടോ? മരുന്നിനൊപ്പം ഡയറ്റിൽ പതിവായി ഈ 4 ഭക്ഷണം കൂടി കരുതണേ
cholam flour
സ്മാർട്ട് വാച്ച് പറയുന്നതെല്ലാം ശരിയാണോ? എത്രത്തോളം വിശ്വസിക്കാം?
Summary

Healthiest Flour nutrition

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com