മുള വന്ന ഉരുളക്കിഴങ്ങ് ഉപയോ​ഗിക്കാമോ?

ഉരുളക്കിഴങ്ങ് വാങ്ങുമ്പോൾ അതിന് പുറമെയുള്ള മണ്ണ് തട്ടിക്കളയാതിരിക്കുക.
Potato storing tips
Potato storing tipsPinterest
Updated on
1 min read

പെട്ടെന്നൊരു തട്ടിക്കൂട്ട് കറി ഉണ്ടാക്കണമെങ്കിൽ ഉരുളക്കിഴങ്ങാണ് ബെസ്റ്റ്. അതുകൊണ്ട് തന്നെ അടുക്കളയിൽ ഉരുളക്കിഴങ്ങ് സ്ഥിര സാന്നിധ്യമാണ്. ഉരുളക്കിഴങ്ങ് അധികം വാങ്ങി സൂക്ഷിക്കുന്നവരുമുണ്ട്. എന്നാൽ ഇതിൽ ചിലതിലൊക്കെ ദിവസങ്ങൾ കഴിയുമ്പോഴേക്കും മുളപൊട്ടും. അത് പലരും കാര്യമാക്കാറില്ല. മുള നീക്കിയ ശേഷം ഉരുളക്കിഴങ്ങ് കറിവയ്ക്കാൻ ഉപയോ​ഗിക്കും. ഇത്തരത്തിൽ മുളവന്ന ഉരുളക്കിഴങ്ങ് കഴിക്കുന്നത് സുരക്ഷിതമാണോ?

Potato storing tips
ഓണസദ്യയിൽ ഓലന് ഉപ്പിടാറില്ലേ? ആ രഹസ്യത്തിന് പിന്നിലൊരു കാര്യമുണ്ട്

മുളപൊട്ടിയ ഉരുളക്കിഴങ്ങിൽ സോളനൈൻ, ചാക്കോണൈൻ എന്നിങ്ങനെ രണ്ട് ഗ്ലൈക്കോ ആൽക്കലോയിഡ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ രണ്ട് സംയുക്തങ്ങളും അമിതമായി കഴിച്ചാൽ ആരോഗ്യത്തിന് ഹാനികരമാണെന്ന് ആരോ​ഗ്യവിദ​ഗ്ധ‍‍ർ പറയുന്നു. ഇതിൽ നേരിയ തോതിൽ വിഷാംശം അടങ്ങിയിട്ടുണ്ട്. ഗ്ലൈക്കോ ആൽക്കലോയിഡ് അമിതമാകുന്നത് ഛർദി, വയറിളക്കം, വയറുവേദന, തലവേദന, പനി, വേഗത്തിലുള്ള നാഡിമിടിപ്പ്, കുറഞ്ഞ രക്തസമ്മർദം, മറ്റ് പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.

Potato storing tips
ചർമം മുതൽ ഹൃദയം വരെ, മത്തങ്ങയോളം വലിപ്പം ​ഗുണങ്ങൾ കുരുവിനുമുണ്ട്

മാത്രമല്ല, ഉരുളക്കിഴങ്ങിൽ മുളവരുന്നതോടെ പോഷകമൂല്യവും കുറഞ്ഞു തുടങ്ങും. മുളപ്പിച്ചതോ പച്ച നിറമായോ മാറിയ ഉരുളക്കിഴങ്ങ് ഒഴിവാക്കുന്നതാണ് നല്ലത്. മുള വന്ന ഉരുളക്കിഴങ്ങ് ഒഴിവാക്കുന്നതിന് അവ വലിയ അളവിൽ വാങ്ങാതിരിക്കുക. ഒന്നോ രണ്ടോ ആഴ്ച മാത്രം ഉപയോഗിക്കാവുന്ന അളവിൽ മാത്രം വാങ്ങി തണുത്തതും ഇരുണ്ടതും വരണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കുക.

ഉരുളക്കിഴങ്ങ് കൂടുതൽ കാലം ഫ്രഷായിരിക്കാൻ..

  • ഉരുളക്കിഴങ്ങ് വാങ്ങുമ്പോൾ അതിന് പുറമെയുള്ള മണ്ണ് തട്ടിക്കളയാതിരിക്കുക. ഇത് ഉരുളക്കിഴങ്ങിന് സംരക്ഷണ കവചമായി പ്രവർത്തിക്കുകയും കൂടുതൽ ഫ്രഷ് ആയി സൂക്ഷിക്കുകയും ചെയ്യും.

  • നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഉരുളക്കിഴങ്ങിന്റെ തൊലി പച്ചനിറമാകാനും വിഷാംശമായ സൊളാനിൻ ഉണ്ടാകാനും കാരണമാകും.

  • ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കരുത്.

  • ഉള്ളി എഥിലിൻ ഗ്യാസ് പുറത്തുവിടുന്നു. ഈ വാതകം ഉരുളക്കിഴങ്ങ് പെട്ടെന്ന് മുളയ്ക്കാൻ കാരണമാകും. അതിനാൽ, ഉള്ളിയും ഉരുളക്കിഴങ്ങും അകലം പാലിച്ച് സൂക്ഷിക്കുക.

  • പ്ലാസ്റ്റിക് കവറുകൾ ഈർപ്പം ഉള്ളിൽ നിലനിർത്തി വേഗത്തിൽ കേടാകാൻ വഴിവെക്കും. വായു സഞ്ചാരം ലഭിക്കുന്ന പേപ്പർ ബാഗുകളിലോ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്.

Potato storing tips
വയറ്റിൽ ​ഗ്യാസു കയറുന്ന പ്രശ്നമുണ്ടോ? ശീലമാക്കാം 'മല്ലിച്ചായ'
Potato storing tips
കെമിക്കൽ ഡൈ ഉപയോ​ഗിച്ച് മുടിയും ചർമവും മോശമാക്കേണ്ട, വീട്ടിൽ തയ്യാറാക്കാം വാഴക്കൂമ്പ് കൊണ്ടുള്ള ഡൈ
Potato storing tips
'കഴിക്കാം.. ഓവറാക്കരുത്'; ഓണാഘോഷത്തിന് മ​ദ്യവിരുന്ന്, ആരോ​ഗ്യത്തിനും പോക്കറ്റിനും ഹാനികരം
Summary

How to store potato

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com