തണുപ്പുകാലത്ത് ചൂടുവെള്ളത്തിൽ കുളിക്കാമോ?

ചർമം വരണ്ടു പോകാതിരിക്കാൻ ശരീരത്തിൽ ജലാംശം ഉണ്ടാകേണ്ടത് നിർബന്ധമാണ്.
winter health care
winter health carepexels
Updated on
1 min read

ണുപ്പായതോടെ ആളുകൾ ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നം ചർമം വരണ്ടു പോകുന്നതാണ്. വരണ്ട ചർമത്തിൽ ഈർപ്പം നിലനിർത്താൻ മോസ്ചറൈസേഷനും ലോഷനും പുരട്ടുന്നത് പുറമെ നല്ലതാണെങ്കിലും ഉള്ളിൽ നിന്നും സംരക്ഷണം ആവശ്യമാണ്.

ജലാംശം

ചർമം വരണ്ടു പോകാതിരിക്കാൻ ശരീരത്തിൽ ജലാംശം ഉണ്ടാകേണ്ടത് നിർബന്ധമാണ്. ശൈത്യകാലമായതിനാൽ ദാഹിച്ചില്ലെങ്കിലും മതിയായ അളവിൽ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. വെള്ളം കുടിക്കാൻ മടിയുള്ളവർ ജലാംശം ധാരാളം അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തിയാലും മതിയാകും.

തണ്ണിമത്തൻ, ഓറഞ്ച്, മുന്തിരി പോലുള്ള പഴങ്ങളിൽ ജലാംശം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ കഞ്ഞി, സൂപ്പ് പോലുള്ളവ വൈകുന്നേരങ്ങളിൽ കുടിക്കുന്നത് നല്ലതാണ്. അതേസമയം, ചായ, കാപ്പി പോലുള്ളവ ഒഴിവാക്കാം. പകരം, തുളസി, പെരുംജീരകം, ചാമോമൈൻ തുടങ്ങിയ ഹെർബൽ ചായകൾ പരീക്ഷിക്കാം. ഇത് ചർമത്തിന് ആവശ്യമായ ആന്റി-ഓക്സിഡന്റുകൾ ലഭ്യമാക്കാൻ സഹായിക്കും.

വിറ്റാമിൻ എ, സി, ഇ

വിറ്റാമിൻ എ, സി, ഇ അടങ്ങിയ ഭക്ഷണങ്ങൾ ചർമത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. വിറ്റാമിൻ സി കൊളാജൻ ഉത്പാദനം വർധിപ്പിക്കുകയും ചർമത്തെ തിളക്കമുള്ളതും യുവത്വമുള്ളതുമായി നിലനിർത്താൻ സഹായിക്കും. വിറ്റാമിൻ എ മൃതചർമകോശങ്ങൾ ഇല്ലാതാക്കാനും വരൾച്ച തടയാനും സഹായിക്കുന്നു, വിറ്റാമിൻ ഇ പ്രകൃതിദത്ത മോയ്‌സ്ചുറൈസറായി പ്രവർത്തിക്കുന്നു.

നെല്ലിക്ക, പേരക്ക, ഓറഞ്ച്, ഇലക്കറികൾ, പപ്പായ, കാരറ്റ്, ചീര, മധുരക്കിഴങ്ങ്, മത്തങ്ങ എന്നിവ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

winter health care
തോന്നുംപോലെ കഴിച്ചാല്‍ പണിയാകും, ബിരിയാണി ഹെല്‍ത്തി ആവാന്‍ ഇക്കാര്യങ്ങള്‍ വിട്ടുപോകരുത്

ആരോ​ഗ്യകരമായ കൊഴുപ്പ്

ചർമത്തിന്റെ സ്വാഭാവികത നിലനിർത്തുന്നതിന് ആരോഗ്യകരമായ കൊഴുപ്പുകൾ അത്യാവശ്യമാണ്. ഇത് ഈർപ്പം നഷ്ടപ്പെടുന്നത് തടയുന്നു. നെയ്യ്, ഒലിവ് ഓയിൽ, വാൽനട്ട്, ബദാം, അവോക്കാഡോ, ചിയ, തേങ്ങ, മത്തങ്ങ വിത്തുകൾ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ ഡയറ്റിൽ ഉൾപ്പെടുത്താം.

പ്രോട്ടീൻ

ഡയറ്റിൽ പ്രോട്ടീൻ ഉൾപ്പെടുത്തുന്നതിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. കേടായ ചർമകോശങ്ങൾ നന്നാക്കാനും പുതിയ ചർമത്തിന്റെ വേഗത്തിലുള്ള പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കാനും പ്രോട്ടീൻ അത്യാവശ്യമാണ്. പയർ, മുട്ട, പനീർ, ചിക്കൻ, ടോഫു, നട്‌സ് എന്നിവ നല്ല ഉറവിടങ്ങളാണ്.

winter health care
വീടുനിറയെ കളിപ്പാട്ടങ്ങൾ, കുട്ടികളെ മത്സരിച്ചു സ്നേഹിക്കുമ്പോൾ മാതാപിതാക്കൾ ഇക്കാര്യം മറക്കരുത്

ചൂടുവെള്ളത്തിലെ കുളി

എന്ത് കഴിക്കണം എന്ന പോലെ പിന്തുടരേണ്ട ചില അടിസ്ഥാന ചർമ സംരക്ഷണ രീതികളുമുണ്ട്. ചൂടുവെള്ളത്തിന് പകരം ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് ചർമവും മുടിയും വൃത്തിയാക്കുക. ചൂടുവെള്ളം ചർമത്തിലെ പ്രകൃതിദത്ത എണ്ണകൾ നീക്കം ചെയ്യുകയും ചർമത്തെ കൂടുതൽ വരണ്ടതാക്കുകയും ചെയ്യുന്നു. കൂടാതെ ഒരു ബോഡി ഓയിൽ ഉപയോഗിക്കുന്നത് ചർമത്തിന്‍റെ വരള്‍ച്ച കുറയ്ക്കാന്‍ സഹായിക്കും.

Summary

Winter diet: What to eat on winter

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com