'ഒരിഞ്ചു വിട്ടുതരില്ല; കിടക്കയ്ക്കായി പോരടിച്ച് ആനയും മനുഷ്യനും'; വൈറല്‍ വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th May 2022 05:27 PM  |  

Last Updated: 18th May 2022 08:31 AM  |   A+A-   |  

ELEPHANT_VIDEO

വീഡിയോ ദൃശ്യത്തില്‍ നിന്ന്‌

 

മനുഷ്യരുമായി വളരെ വേഗത്തില്‍ ചങ്ങാത്തം കൂടുന്നവരാണ് ആനകള്‍. എന്നാല്‍ കുട്ടിയാനയുടെ കുറുമ്പു  കണ്ടാലോ?. ആരായാലും നോക്കി നിന്നുപോകുമെന്നാവും ഉത്തരം. അത്തരത്തില്‍ ഒരുവീഡിയോ ആണ് സാമൂഹികമാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നത്.  ഒരു കുട്ടി ആനയും അതിന്റെ സംരക്ഷകനും തമ്മിലുള്ള ഏറ്റുമുട്ടലാണ് വീഡിയോയിലുള്ളത്. 

വളരെ പ്രയാസപ്പെട്ടാണ് ആനക്കാരന്‍ കിടക്കുന്ന കിടക്കയ്ക്കടുത്തേക്ക് ആനക്കുട്ടി വരുന്നത്. അവിടെ കിടക്കുകയായിരുന്ന ആനക്കാരനെ കിടക്കുന്ന മെത്തയില്‍ നിന്ന് എഴുന്നേല്‍പ്പിക്കുന്നു. എന്നാല്‍ കുട്ടിക്കുറുമ്പനുമായി മല്ലിട്ട് ആനക്കാരന്‍ കിടക്കയില്‍ തന്നെ കിടക്കുന്നു. ഒടുവില്‍ പിണങ്ങിപ്പോയ ആനക്കുട്ടിയെ  അനുനയിപ്പിച്ച് കിടക്കയില്‍ കെട്ടിപ്പിടിച്ച് കിടക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. 

ഡോ. സാമ്രാട്ട് ഗൗഡയാണ് വീഡിയോ ട്വിറ്ററില്‍ പങ്കിട്ടത്. ഇത് തന്റെ കിടക്കയാണ്  എഴുന്നേല്‍ക്കൂ എന്ന കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ പങ്കുവച്ചത്. ഇതിനകം ഒന്നരലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. ട്വീറ്റിന് താഴെ രസകരമായ നിരധി കമന്റുകളും ചിലര്‍ പങ്കുവച്ചു.
 

 

ഈ വാര്‍ത്ത കൂടി വായിക്കാം 

എട്ടാംനിലയിലെ ജനലില്‍ തൂങ്ങിക്കിടന്ന് മൂന്ന് വയസ്സുകാരി; പെണ്‍കുട്ടി രക്ഷപ്പെട്ടത് ഇങ്ങനെ- വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ