
വ്യത്യസ്തമായ പലതരം ട്രെന്‍ഡുകളാണ് ചൈനക്കാർ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്. അത്തരത്തിലുള്ള ഒരു ട്രെൻഡ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച ആയി മാറിയിട്ടുണ്ട്. മാനസിക സമ്മര്‍ദം കുറയ്ക്കാനായി സ്ത്രീകള്‍ പുരുഷന്മാരെ അഞ്ച് മിനിറ്റ് സമയത്തേക്ക് പണം നല്‍കി ആലിംഗനം ചെയ്യാം. ഏകദേശം 250 മുതൽ 600 രൂപയാണ് ഇതിന് ചെലവ് വരുന്നത്. ആലിംഗനം ചെയ്യാന്‍ ആശ്രയിക്കുന്ന ഈ പുരുഷന്മാർ അറിയപ്പെടുന്നത് മാന്‍ മംസ് ( man mums) എന്നാണ്. വിവിധ ഓൺലൈൻ സൈറ്റുകൾ വഴി പണം നല്‍കിയാണ് ഈ ആലിംഗനങ്ങള്‍ക്കുള്ള സംവിധാനമൊരുക്കുന്നത്. അതിന് ശേഷം മാളുകള്‍, സബ്‌വേ സ്റ്റേഷനുകള്‍ പോലുള്ള പൊതുസ്ഥലത്തുവെച്ച് മാന്‍ മംസിനെ ആലിംഗനം ചെയ്യാം.
ഇങ്ങനെ ചെയ്യുന്നതിലൂടെ സമ്മര്‍ദം അനുഭവപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ വൈകാരികമായ ആശ്വാസം നല്‍കുമെന്നാണ് വിലയിരുത്തൽ. പെരുമാറ്റം, ക്ഷമ, ശരീരഘടന, രൂപം എന്നിവ മാനദണ്ഡമാക്കി സ്ത്രീകള്‍ക്ക് മാൻ മംമ്‌സിനെ തിരഞ്ഞെടുക്കാം. പരസ്പരം കണ്ടുമുട്ടുന്നതിന് മുൻപ് മാന്‍ മംസുമായി സ്ത്രീകൾക്ക് സ്വകാര്യമായി ചാറ്റ് ചെയ്യാനും അവസരമുണ്ട്. നഗരങ്ങളില്‍നിന്നുള്ള സ്ത്രീകളാണ് ആലിംഗനങ്ങള്‍ക്കായി ആണ്‍മംമ്‌സിനെ തിരയുന്നതെന്നാണ് പല സോഷ്യൽമീഡിയ പ്ലാറ്റുഫോമുകളും പറയുന്നത്.
ഈ ട്രെന്‍ഡിങിന്റെ മോശം വശങ്ങളും പലരും ചൂണ്ടി കാണിക്കുന്നുണ്ട്. പണം നല്‍കിക്കൊണ്ട് ആലിംഗനം ചെയ്യുന്നത് ചിലപ്പോൾ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമങ്ങളുണ്ടാകാന്‍ കാരണമാകുമെന്നും വിലയിരുത്തലുകൾ ഉണ്ട്. എന്തായാലും ചൈനയിൽ "മാന്‍ മംസി"നു ദിവസേന ആവശ്യക്കാരെറുന്നു എന്നാണ് വിലയിരുത്തൽ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ