മറ്റാരുടേതിനേക്കാളും വേഗത്തില്‍ മെസിയുടെ തലച്ചോര്‍ പ്രവര്‍ത്തിക്കും; ആ ബുദ്ധിയിലൂടെ ഞങ്ങള്‍ ലോക കിരീടം നേടും: റോഡ്രിഗോ ഡി പോള്‍

മെസിക്കൊപ്പം ഈ വര്‍ഷം ലോക കിരീടം ഉയര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷ പങ്കുവെച്ച് അര്‍ജന്റൈന്‍ താരം റോഡ്രിഗോ ഡി പോള്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബ്യൂണസ് ഐറിസ്: മെസിക്കൊപ്പം ഈ വര്‍ഷം ലോക കിരീടം ഉയര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷ പങ്കുവെച്ച് അര്‍ജന്റൈന്‍ താരം റോഡ്രിഗോ ഡി പോള്‍. മറ്റേതൊരു മനുഷ്യനേക്കാളും വേഗത്തിലാണ് മെസിയുടെ തലച്ചോര്‍ പ്രവര്‍ത്തിക്കുന്നത് എന്നും റോഡ്രിഗോ ഡി പോള്‍ പറഞ്ഞു. 

ഫുട്‌ബോള്‍ ലോകത്തിന്റെ ഏറ്റവും മുകളില്‍ മെസി സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. അവിടേക്ക് എത്താന്‍ ഇനി മെസി മറ്റൊന്നും തെളിയിക്കേണ്ടതില്ല. നിലവില്‍ പാരിസില്‍ എന്താണ് മെസിക്ക് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് സംസാരിക്കാന്‍ എനിക്കൊന്നുമില്ല. എന്നാല്‍ ദേശിയ ടീമില്‍ മെസി എങ്ങനെയാണ് എന്ന് എനിക്ക് പറയാനാവും. ഞങ്ങളുടെ നായകനാണ് മെസി. ഞങ്ങള്‍ അദ്ദേഹത്തെ പിന്തുടരുന്നു, റോഡ്രിഗോ ഡി പോള്‍ പറയുന്നു. 

അഞ്ചാം ലോകകപ്പാണ് മെസി കളിക്കുന്നത്

തന്റെ അഞ്ചാം ലോകകപ്പാണ് മെസി കളിക്കുന്നത്. ഞങ്ങളെ പ്രചോദിപ്പിക്കുന്ന വാക്കുകള്‍ അദ്ദേഹത്തില്‍ നിന്ന് വരുമെന്ന് കരുതുന്നു. പരിചയസമ്പത്തിന്റെ വലിയ ഭാരം മെസിക്കുണ്ട്. അത് മെസി ആസ്വദിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഇത് തന്റെ അവസാന ലോകകപ്പ് ആണോ എന്ന് മെസിയാണ് തീരുമാനിക്കേണ്ടത്. 

ആഗ്രഹിക്കുന്ന അത്രത്തോളം കാലം മെസിക്ക് കളിക്കാം. കാരണം മറ്റൊരു ലെവലില്‍ നില്‍ക്കുന്ന മനുഷ്യനാണ് അത്. അദ്ദേഹത്തിന്റെ തലച്ചോറ് മറ്റേതൊരു മനുഷ്യനേക്കാളും വേഗത്തില്‍ പ്രവര്‍ത്തിക്കുന്നു. ലോകകപ്പ് ആസ്വദിച്ച് കളിക്കാന്‍ ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തെ സഹായിക്കുമെന്നും റോഡ്രിഗോ ഡി പോള്‍ പറഞ്ഞു.

ലോകകപ്പ് ഗ്രൂപ്പില്‍ പോളണ്ട്, സൗദി അറേബ്യ, മെക്‌സിക്കോ എന്നിവരാണ് അര്‍ജന്റീനക്ക് ഒപ്പമുള്ളത്. ഇത് പ്രയാസമുള്ള ഗ്രൂപ്പ് ആണെന്നാണ് റോഡ്രിഗോ ഡി പോള്‍ പറയുന്നത്. വ്യത്യസ്ത രീതിയില്‍ കളിക്കുന്ന ടീമുകളാണ് അവരെല്ലാം. അതിന് വേണ്ട രീതിയില്‍ മാറാന്‍ നമുക്കും കഴിയണം എന്ന് റോഡ്രിഗോ ഡി പോള്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com