ബാറ്റില്‍ എഡ്ജ് ചെയ്ത പന്തില്‍ എല്‍ബി; കോഹ്‌ലിയുടെ വിക്കറ്റില്‍ വിവാദം

കോഹ് ലിയുടെ ബാറ്റില്‍ എഡ്ജ് ചെയ്ത ശേഷമാണ് പന്ത് ബാറ്റില്‍ തട്ടിയത് എന്ന് തോന്നിക്കും വിധമുള്ള ദൃശ്യങ്ങളാണ് റിപ്ലേകളില്‍ കണ്ടത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

മുംബൈ: മുംബൈ ഇന്ത്യന്‍സിന് എതിരെ ജയം പിടിച്ചെങ്കിലും വിരാട് കോഹ്‌ലിയുടെ പുറത്താവല്‍ വിവാദത്തില്‍. അര്‍ധ ശതകത്തിനോട് അടുത്ത് നില്‍ക്കവെയാണ് കോഹ് ലി മടങ്ങിയത്. ഇവിടെ പന്ത് ബാറ്റില്‍ തട്ടിയിട്ടും റിവ്യുയില്‍ തേര്‍ഡ് അമ്പയര്‍ ഔട്ട് വിളിക്കുകയായിരുന്നു. 

ബാംഗ്ലൂര്‍ ഇന്നിങ്‌സിന്റെ 19ാം ഓവറിലാണ് സംഭവം. യുവതാരം ഡെവാള്‍ഡ് ബ്രെവിസ് ആണ് ഐപിഎല്ലിലെ തന്റെ ബൗളിങ് അരങ്ങേറ്റത്തിനായി എത്തിയത്. ബ്രെവിസിന്റെ ആദ്യ പന്തില്‍ തന്നെ കോഹ്‌ലി വിക്കറ്റിന് മുന്‍പില്‍ കുടുങ്ങി. ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചു. 

എന്നാല്‍ കോഹ് ലി റിവ്യു എടുത്തു. റിപ്ലേകളില്‍ കോഹ് ലിയുടെ ബാറ്റില്‍ എഡ്ജ് ചെയ്ത ശേഷമാണ് പന്ത് ബാറ്റില്‍ തട്ടിയത് എന്ന് തോന്നിക്കും വിധമുള്ള ദൃശ്യങ്ങളാണ് റിപ്ലേകളില്‍ കണ്ടത്. എന്നാല്‍ പന്ത് ബാറ്റിലാണോ പാഡിലാണോ ആദ്യം തട്ടിയത് എന്ന് പൂര്‍ണമായും തെളിയിക്കാനാവാതെ വന്നതോടെ ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തിനൊപ്പം തേര്‍ഡ് അമ്പയറും നിന്നു. 

തേര്‍ഡ് അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കിയാണ് കോഹ്‌ലി ഡഗൗട്ടിലേക്ക് മടങ്ങിയത്. 36 പന്തില്‍ നിന്ന് 5 ഫോറോടെ 48 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് കോഹ് ലിയുടെ മടക്കം. കോഹ് ലിയുടെ വിക്കറ്റ് വീണെങ്കിലും പിന്നെ വന്ന രണ്ട് ഡെലിവറിയും ബൗണ്ടറി കടത്തി മാക്‌സ് വെല്‍ ബാംഗ്ലൂരിനെ ജയത്തിലേക്ക് എത്തിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ,

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com