'ഞാന്‍ 36ല്‍ എത്തിയപ്പോള്‍ ധോനി 9 റണ്‍സ്, ഞാന്‍ 41ല്‍ നില്‍ക്കെ ധോനി സെഞ്ചുറി പൂര്‍ത്തിയാക്കി'; വെടിക്കെട്ട് ബാറ്റിങ്ങിലേക്ക് ചൂണ്ടി സാഹ

എംഎസ് ധോനിയുടെ തുടക്ക നാളുകളില്‍ അദ്ദേഹത്തിനൊപ്പം കളിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വൃധിമാന്‍ സാഹ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോനിയുടെ തുടക്ക നാളുകളില്‍ അദ്ദേഹത്തിനൊപ്പം കളിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വൃധിമാന്‍ സാഹ. താന്‍ ആറ് റണ്‍സ് കണ്ടെത്തിയ സമയം കൊണ്ട് ധോനി സെഞ്ചുറി നേടിയതായാണ് വൃധിമാന്‍ സാഹ പറയുന്നത്. 

ഏറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊല്‍ക്കത്തയില്‍ ഞാനും ധോനിയും ഒരുമിച്ച് കളിച്ചിരുന്നു. ധോനി ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച സമയം. ഞാനും ധോനിയുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. 36 റണ്‍സോടെ ഞാനും 9 റണ്‍സുമായി ധോനിയും ക്രീസില്‍. സിംഗിള്‍ എടുക്കാനും സ്‌ട്രൈക്ക് നല്‍കാനും ധോനി എന്നോട് പറഞ്ഞു, സാഹ പറയുന്നു. 

ഞാന്‍ 41 റണ്‍സില്‍ എത്തിയപ്പോഴേക്കും ധോനി തന്റെ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ കൊണ്ട് ഞാന്‍ ധോനിയില്‍ നിന്ന് ഒരുപാട് പഠിച്ചു കഴിഞ്ഞതായും ഗുജറാത്ത് ടൈറ്റന്‍സ് പങ്കുവെച്ച വീഡിയോയില്‍ സാഹ പറയുന്നു. 

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്രമായി ധോനി മാറി കഴിഞ്ഞു. സാഹയാവട്ടെ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരവും. 1.9 കോടി രൂപയ്ക്ക് ഗുജറാത്ത് സ്വന്തമാക്കിയ താരത്തിന് സീസണില്‍ ഒരു മത്സരം മാത്രമാണ് കളിക്കാനായത്. അതില്‍ നേടാനായത് 11 റണ്‍സ് മാത്രവും.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com