ലോകകപ്പിലെ ഗോള്‍വേട്ടയില്‍ പുതുചരിത്രമെഴുതാന്‍ മെസി; ബാറ്റിസ്റ്റ്യട്ടയേയും മറികടന്നേക്കും

ലോകകപ്പിലെ തന്റെ ഒന്‍പതാം ഗോള്‍ കണ്ടെത്തിയ മെസി മറഡോണയുടെ ലോകകപ്പിലെ നേട്ടത്തിനൊപ്പമെത്തി
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ദോഹ: ലോകകപ്പ് നോക്കൗട്ടില്‍ ആദ്യമായി മെസി വലയിലാക്കിയ ഗോളിന്റെ ഭംഗിയില്‍ മതിമറന്നിരിക്കുകയാണ് ലോകം. ഓസ്‌ട്രേലിയയുടെ 9 കളിക്കാര്‍ ബോക്‌സിനുള്ളിലുണ്ടായിട്ടും വല കുലുക്കാന്‍ മെസി വഴി കണ്ടെത്തി. ലോകകപ്പില്‍ അര്‍ജന്റീനക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം എന്ന നേട്ടമാണ് ഇപ്പോള്‍ മെസിയുടെ മുന്‍പിലെത്തി നില്‍ക്കുന്നത്. 

ലോകകപ്പിലെ തന്റെ ഒന്‍പതാം ഗോള്‍ കണ്ടെത്തിയ മെസി മറഡോണയുടെ ലോകകപ്പിലെ നേട്ടത്തിനൊപ്പമെത്തി. അര്‍ജന്റീനക്കായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ടയാണ്. ഒരു ഗോള്‍ കൂടി നേടിയാല്‍ മെസി ബാറ്റിസ്റ്റിയൂട്ടയ്ക്ക് ഒപ്പമെത്തും. 

നാല് കളിയില്‍ നിന്ന് മെസി മൂന്ന് വട്ടമാണ് വല കുലുക്കിയത്

ഖത്തര്‍ ലോകകപ്പില്‍ നാല് കളിയില്‍ നിന്ന് മെസി മൂന്ന് വട്ടമാണ് വല കുലുക്കിയത്. പ്രീക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയക്കെതിരെ വല കുലുക്കും മുന്‍പ് സൗദിക്കും മെക്‌സിക്കോയ്ക്കും എതിരെ അര്‍ജന്റീനയുടെ നായകന്‍ ഗോള്‍ നേടി. 1000 ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്ന് 789 ഗോളാണ് ഇപ്പോള്‍ മെസിയുടെ പേരിലുള്ളത്.

അര്‍ജന്റീനക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം, ഏറ്റവും കൂടുതല്‍ മത്സരം കളിക്കുന്ന താരം എന്ന റെക്കോര്‍ഡ് മെസി തന്റെ പേരിലാക്കി കഴിഞ്ഞു. എന്നാല്‍ അര്‍ജന്റീനക്കൊപ്പം ലോക കിരീടം എന്ന സ്വപ്‌നത്തിലേക്ക് പന്ത് തട്ടുകയാണ് മെസി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com