'സിക്‌സറുകള്‍ അടിക്കലാണ് എന്റെ കരുത്ത്'; സ്‌ട്രൈക്ക് കൈമാറിയില്ലെന്ന വിമര്‍ശനത്തിന് മറുപടിയുമായി ഇഷാന്‍ കിഷന്‍

'വലിയ ഷോട്ടുകളിലൂടെ മുന്നോട്ടു പോകുമ്പോള്‍, സ്‌ട്രൈക്ക് റൊട്ടേറ്റുചെയ്യുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല'
ഇഷാന്‍ കിഷന്‍/ പിടിഐ
ഇഷാന്‍ കിഷന്‍/ പിടിഐ

റാഞ്ചി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ സ്‌ട്രൈക്ക് കൈമാറാന്‍ വിസമ്മതിച്ചു എന്ന ആരോപണത്തിന് മറുപടിയുമായി യുവതാരം ഇഷാന്‍ കിഷന്‍. ചില കളിക്കാര്‍ക്ക് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ കഴിവുണ്ട്. എന്നാല്‍ തനിക്ക് ഹാര്‍ഡ് ഹിറ്റിങ്ങാണ് ഏറെ വശം. തന്നെപ്പോലെ കൂടുതല്‍ ആളുകള്‍ക്ക് സിക്‌സറുകള്‍ അടിക്കാന്‍ കഴിയില്ല, തനിക്ക് അത് എളുപ്പത്തില്‍ ചെയ്യാന്‍ കഴിയും. സിക്‌സറുകള്‍ അടിക്കുന്നതാണ് തന്റെ ശക്തിയെന്നും ഇഷാന്‍ കിഷന്‍ പറഞ്ഞു. 

'വലിയ ഷോട്ടുകളിലൂടെ മുന്നോട്ടു പോകുമ്പോള്‍, സ്‌ട്രൈക്ക് റൊട്ടേറ്റുചെയ്യുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. എന്നാല്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യേണ്ട സമയങ്ങള്‍ വരും, അതിനാല്‍ അതിനുള്ള പരിശീലനവും പരമ പ്രധാനമാണ്. പക്ഷേ പന്ത് സിക്‌സറിന് പറത്തുക എന്നതാണ് തന്റെ കരുത്ത്. അതിനാല്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ എന്നെ നിര്‍ബന്ധിക്കരുത്' എന്നും ഇഷാന്‍ കിഷന്‍ അഭിപ്രായപ്പെട്ടു.

റാഞ്ചി ഏകദിനത്തില്‍ 93 റണ്‍സിനാണ് ഇഷാന്‍ കിഷന്‍ പുറത്തായത്. സിക്‌സര്‍ അടിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു പുറത്താകല്‍. എന്നാല്‍ വ്യക്തിഗത നേട്ടത്തേക്കാള്‍, ടീമിന് റണ്‍സ് നേടിക്കൊടുക്കുക എന്നതിനാണ് പ്രാധാന്യം. ടീമിന്റെ വിജയത്തില്‍ താനെടുത്ത 93 റണ്‍സ് ഏറെ വിലപ്പെട്ടതായി കരുതുന്നു. സെഞ്ച്വറി നഷ്ടപ്പെടുമ്പോള്‍ വിഷമം തോന്നുക സ്വാഭാവികമാണ്. അടുത്ത തവണ സമാനമായ അവസ്ഥയില്‍ സെഞ്ച്വറി നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രമിക്കുമെന്നും ഇഷാന്‍ കിഷന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com