സന്തോഷ് ട്രോഫി; ഗോവയെ തകര്‍ത്ത് കേരളം

രണ്ടാം പകുതിയുടെ അധികസമയത്ത് പകരക്കാരനായി ഇറങ്ങിയ ഒഎം ആസിഫാണ് കേരളത്തിനായി വിജയഗോള്‍ നേടിയത്.
ഗോവയ്‌ക്കെതിരായ മത്സരത്തിനിടെ
ഗോവയ്‌ക്കെതിരായ മത്സരത്തിനിടെ
Updated on
1 min read

പനാജി: സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ട് പോരാട്ടത്തില്‍ ഗോവയെ തകര്‍ത്ത് കേരളം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കേരളത്തിന്റെ വിജയം. രണ്ടാം പകുതിയുടെ അധികസമയത്ത് പകരക്കാരനായി ഇറങ്ങിയ ഒഎം ആസിഫാണ് കേരളത്തിനായി വിജയഗോള്‍ നേടിയത്.

കേരളം 2-0ന് ലീഡെടുത്തെങ്കിലു 12 മിനിറ്റിനിടെ രണ്ടുഗോളടിച്ച് ഗോവ ഒപ്പമെത്തിയിരുന്നു. 26ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് കേരളം ആദ്യഗോള്‍ നേടിയത്. കിക്കെടുത്ത നിജോ പന്ത് അനായാസം വലയിലെത്തിച്ചു. കളിയുടെ 57ാം മിനിറ്റിലായിരുന്നു രണ്ടാം ഗോള്‍ പിറന്നത്. റിസ് വാന്‍ അലി കേരളത്തിന്റെ ലീഡ് ഉയര്‍ത്തി. 

കോഴിക്കോട് നടന്ന ഗ്രൂപ്പ് റൗണ്ടില്‍ രണ്ടാം ഗ്രൂപ്പില്‍ നിന്ന് കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ചാണ് കേരളം ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഇത്തവണത്ത സന്തോഷ് ട്രോഫി ടൂര്‍ണമെന്റിന്റെ സെമി ഫൈനലുകളും ഫൈനലും സൗദി അറേബ്യയിലെ റിയാദിലെ പുതിക്കപണിത പ്രശസ്തമായ കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കും. മാര്‍ച്ച് 1 മുതല്‍ 4 വരെയുള്ള തീയതികളിലായിരിക്കും സെമികളും ഫൈനലും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com