ഇന്ത്യയും പാകിസ്ഥാനും വീണ്ടും നേര്‍ക്കുനേര്‍; ഏഷ്യാ കപ്പില്‍ ഒരേ ഗ്രൂപ്പില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2023 04:49 PM  |  

Last Updated: 05th January 2023 04:49 PM  |   A+A-   |  

india_pak

ഫയല്‍ ചിത്രം/ പിടിഐ

 

ദുബായ്: ലോകകപ്പിനു ശേഷം ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും വീണ്ടും നേര്‍ക്കു നേര്‍ വരുന്നു. ഈ വര്‍ഷത്തെ എഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പില്‍ ഇടംപിടിച്ചു. 2023, 2024 വര്‍ഷത്തെ ക്രിക്കറ്റ് കലണ്ടര്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിച്ചു. 

സെപ്റ്റംബറിലാണ് ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് നടക്കുന്നത്. രണ്ടു ഗ്രൂപ്പുകളിലായി ആറു ടീമുകളാണ് മാറ്റുരയ്ക്കുന്നത്. എ ഗ്രൂപ്പില്‍ ഇന്ത്യ, പാകിസ്ഥാന്‍, പ്രീമിയര്‍ കപ്പ് ജേതാക്കളായ ടീം എന്നിവര്‍ ഉള്‍പ്പെടുന്നു. ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ടീമുകളും ഉള്‍പ്പെടുന്നു.

ആകെ 13 മാച്ചുകളാണ് ടൂര്‍ണമെന്റില്‍ ഉണ്ടാകുക. ടൂര്‍ണമെന്റ് വേദി പ്രഖ്യാപിച്ചിട്ടില്ല. രണ്ടു വര്‍ഷത്തെ എസിസിയുടെ ക്രിക്കറ്റ് കലണ്ടര്‍ പ്രസിഡന്റ് ജയ് ഷാ പുറത്തു വിട്ടു. ഫെബ്രുവരിയില്‍ പുരുഷന്മാരുടെ ചലഞ്ചേഴ്‌സ് കപ്പോടെയാണ് 2023 ലെ ക്രിക്കറ്റ് സീസണ് തുടക്കം കുറിക്കുന്നത്. 50 ഓവര്‍ മത്സരത്തില്‍ 10 ടീമുകളാണ് കളിക്കുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ആരാണ് ജിതേഷ് ശര്‍മ? സഞ്ജു സാംസണിന് പകരം ടീമിലെത്തിയ സര്‍പ്രൈസ് താരം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ