ലോകകപ്പ് ഫൈനലില്‍  സുരക്ഷാ വീഴ്ച; ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കയറി യുവാവ്,വീഡിയോ 

 'ഫ്രീ പലസ്തീന്‍' എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ് യുവാവ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഗ്രൗണ്ടില്‍ കടന്നത്. 
കോഹ്ലി/ പിടിഐ
കോഹ്ലി/ പിടിഐ

അഹമ്മദാബാദ്: ലോകകപ്പില്‍ ഇന്ത്യ- ഓസ്ട്രേലിയ ഫൈനല്‍ മത്സരത്തില്‍ സുരക്ഷാ വീഴ്ച. ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെയിലാണ്  'ഫ്രീ പലസ്തീന്‍' എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ച് യുവാവ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഗ്രൗണ്ടില്‍ കടന്നത്.  പലസ്തീന്‍ അനുകൂല പ്രതിഷേധവുമായെത്തിയ യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

പല്തീനില്‍ ബോംബാക്രമണം അവസാനിപ്പിക്കുക, പലസ്തീനിനെ സ്വതന്ത്രമാക്കുക എന്നീ വാചകങ്ങള്‍ എഴുതിയ ടീ ഷര്‍ട്ട് ധരിച്ചെത്തിയ യുവാവ് പലസ്തീന്‍ പതാക ഉപയോഗിച്ചുകൊണ്ടുള്ള മാസ്‌കും ധരിച്ചിരുന്നു. പിച്ചിലേക്ക് അതിക്രമിച്ചു കയറിയ ഇയാള്‍ കോഹ്‌ലിയെ ആലിംഗനം ചെയ്യാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഇയാളെ അഹമ്മദാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 1.3 ലക്ഷം സീറ്റുകളുള്ള സ്റ്റേഡിയം ആരാധകരാല്‍ നിറഞ്ഞിരുന്നു. കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെയാണ് ഗുരുതര വീഴ്ച സംഭവിച്ചത്. അഹമ്മദാബാദ് നഗരത്തിലും നരേന്ദ്ര മോദി സ്റ്റേഡിയത്തിലും 6,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നയിരുന്നു റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com