ന്യൂഡല്‍ഹി: മുന്‍ പാകിസ്ഥാന്‍ പേസര്‍ വഖാര്‍ യൂനിസിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റിലും ശരാശരിയിലും 34 വര്‍ഷമായി വഖാര്‍ യൂനിസിന്റെ പേരിലുള്ള റെക്കോര്‍ഡാണ് ബുംറ പഴങ്കഥയാക്കിയത്.
കഴിഞ്ഞ വര്‍ഷം (2024) 21 മത്സരങ്ങളില്‍ നിന്നായി 86 വിക്കറ്റുകളാണ് ബുംറ നേടിയത്. കഴിഞ്ഞ വര്‍ഷം രാജ്യാന്തര മത്സരങ്ങളില്‍ എല്ലാ ഫോര്‍മാറ്റുകളിലും നിന്നുള്ള വിക്കറ്റ് നേട്ടമാണിത്. 13.76 ആണ് ശരാശരി. 26.9 സ്‌ട്രൈക്ക് റേറ്റിലാണ് ഇത്രയും വിക്കറ്റുകള്‍ നേടിയത്. ഇതില്‍ എട്ടു ടി20 മത്സരങ്ങളില്‍ നിന്നുള്ള 15 വിക്കറ്റുകളും ഉള്‍പ്പെടും. ശേഷിക്കുന്ന 71 വിക്കറ്റുകള്‍ 13 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് ബുംറ നേടിയത്. 2024ലെ ഏറ്റവും മികച്ച റെഡ് ബോള്‍ ബൗളറാണ് ബുംറ.
വഖാര്‍ യൂനിസ് 1990 കലണ്ടര്‍ വര്‍ഷത്തില്‍ 28 മത്സരങ്ങളില്‍ നിന്നായി 96 വിക്കറ്റാണ് നേടിയത്. 14.88 ആണ് ശരാശരി. സ്‌ട്രൈക്ക് റേറ്റ് 29.6 ആണ്. ഇതാണ് ബുംറ മറികടന്നത്. വഖാര്‍ യൂനിസ് തന്നെയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 1993 ല്‍ 30 മത്സരങ്ങളില്‍ നിന്നായി 91 വിക്കറ്റുകളാണ് താരം നേടിയത്. 19.21 ആണ് ശരാശരി. 30.7 ആണ് സ്‌ട്രൈക്ക് റേറ്റ്. മിച്ചല്‍ സ്റ്റാര്‍ക്കാണ് നാലാം സ്ഥാനത്ത്. 2015 കലണ്ടര്‍ വര്‍ഷത്തില്‍ നേടിയ നേട്ടമാണ് പട്ടികയില്‍ ഇടംനേടാന്‍ താരത്തെ സഹായിച്ചത്. അന്ന് 21.04 ശരാശരിയിലും 33.5 സ്‌ട്രൈക്ക് റേറ്റിലും 88 വിക്കറ്റുകളാണ് സ്റ്റാര്‍ക്ക് നേടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക