ആര്‍സിബി കപ്പടിച്ചില്ലെങ്കില്‍ ഭർത്താവുമായി വേർപിരിയും! യുവതിയുടെ പ്രഖ്യാപനം

പഞ്ചാബ് കിങ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് മത്സരത്തിനിടെ ഗാലറിയില്‍ ഉയര്‍ന്ന പോസ്റ്റര്‍ വൈറല്‍
Woman To Divorce Husband If RCB Doesn't Win IPL
RCBX
Updated on
2 min read

ചണ്ഡീഗഢ്: പഞ്ചാബ് കിങ്‌സിനെതിരായ ഒന്നാം ക്വാളിഫയര്‍ പോരാട്ടത്തില്‍ ആധികാരിക വിജയം പിടിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു (RCB) ഐപിഎല്‍ ഫൈനലില്‍ സീറ്റുറപ്പിച്ചു. കന്നി കിരീടത്തിലേക്ക് അവര്‍ക്ക് ഒറ്റ വിജയം മാത്രമേ ഇനി ആവശ്യമുള്ളു.

പഞ്ചാബിനെതിരായ പോരാട്ടത്തില്‍ ഗാലറിയില്‍ ഉയര്‍ന്ന ഒരു പോസ്റ്ററാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയത്. ഒരു ആരാധിക ഉയര്‍ത്തിയ പോസ്റ്റര്‍ ആരാധകരെ ഒന്നടങ്കം അമ്പരപ്പിക്കുന്നതായി മാറി.

ഇത്തവണ ആര്‍സിബി കപ്പ് സ്വന്തമാക്കിയില്ലെങ്കില്‍ താന്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തും എന്നാണ് ആരാധികയുടെ പ്രഖ്യാപനം. മത്സരം പുരോഗമിക്കുന്നതിനിടെയാണ് ആരാധിക ഇതെഴുതിയ പ്ലക്കാഡ് ഉയര്‍ത്തിയത്. സംഭവം പിന്നാലെ വൈറലായി മാറുകയും ചെയ്തു.

ഐപിഎല്‍ ചരിത്രത്തില്‍ ഇത് നാലാം തവണയാണ് ആര്‍സിബി കലാശപ്പോരിനെത്തുന്നത്. കഴിഞ്ഞ മൂന്ന് തവണയും അവര്‍ക്ക് കപ്പിനും ചുണ്ടിനുമിടയില്‍ കിരീടം നഷ്ടമായി. 2016ലാണ് അവസാനമായി അവര്‍ ഫൈനല്‍ കളിച്ചത്. ഇത്തവണ കോഹ്ലി കപ്പുയര്‍ത്തുന്നത് കാണാനാകുമെന്ന കാത്തിരിപ്പിലാണ് ആരാധകര്‍.

പഞ്ചാബും ഇതുവരെ കിരീടം നേടിയിട്ടില്ല. അവര്‍ക്ക് ഇനി ഒരു അവസരം കൂടിയുണ്ട്. ഗുജറാത്ത് ടൈറ്റന്‍സ്- മുംബൈ ഇന്ത്യന്‍സ് എലിമിനേറ്റര്‍ പോരാട്ടം ജയിക്കുന്ന ടീമുമായി അവര്‍ രണ്ടാം ക്വാളിഫയര്‍ കളിക്കും. ഇതില്‍ ജയിക്കുന്ന ടീമായിരിക്കും ഫൈനലില്‍ ആര്‍സിബിയുടെ എതിരാളികള്‍.

ഒന്നാം ക്വാളിഫയറില്‍ അനായസ വിജയം നേടിയാണ് രാജകീയമായി റോയല്‍ ചാലഞ്ചേഴ്സിന്റെ ഫൈനല്‍ പ്രവേശം. എട്ടുവിക്കറ്റിനാണ് ബംഗളൂരുവിന്റെ വിജയം. പഞ്ചാബ് ഉയര്‍ത്തിയ 102 റണ്‍സ് വിജയലക്ഷ്യം പത്തോവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി മറികടന്നു. തോറ്റെങ്കിലും ഫൈനല്‍ യോഗ്യത ഉറപ്പാക്കാന്‍ പഞ്ചാബിന് ഒരു അവസരം കൂടി ലഭിക്കും. വെള്ളിയാഴ്ച നടക്കുന്ന മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടത്തിലെ വിജയികളിലെ രണ്ടാം ക്വാളിഫയറില്‍ തോല്‍പിച്ചാല്‍ പഞ്ചാബിന് ഫൈനലില്‍ കടക്കാം.

7 പന്തുകള്‍ നേരിട്ട ഫില്‍ സാള്‍ട്ട് 56 റണ്‍സെടുത്തു പുറത്താകാതെനിന്നു. വിരാട് കോഹ്ലി (12 പന്തില്‍ 12), മയങ്ക് അഗര്‍വാള്‍ (13 പന്തില്‍ 19), രജത് പടിദാര്‍ (എട്ടു പന്തില്‍ 15) എന്നിങ്ങനെയാണു മറ്റു ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

മറുപടി ബാറ്റിങ്ങില്‍ അനായാസമായിരുന്നു ആര്‍സിബിയുടെ ബാറ്റിങ്. സ്‌കോര്‍ 30 ല്‍ നില്‍ക്കെ വിരാട് കോഹ് ലിയുടെ നഷ്ടമായെങ്കിലും ടീം പതറിയില്ല. പവര്‍പ്ലേയില്‍ ടീം നേടിയത് 61 റണ്‍സ്. ഫില്‍ സാള്‍ട്ട് അര്‍ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്നതോടെ 10 ഓവറില്‍ ആര്‍സിബി വിജയ റണ്‍സ് കുറിച്ചു. മുഷീര്‍ ഖാന്റെ പത്താം ഓവറിലെ അവസാന പന്തില്‍ സിക്സര്‍ തൂക്കി രജത് പടിദാറാണ് ആര്‍സിബിക്കായി വിജയ റണ്‍സ് കുറിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്സ് 14.1 ഓവറില്‍ 101 റണ്‍സെടുത്തു പുറത്തായി. 17 പന്തില്‍ 26 റണ്‍സടിച്ച സ്റ്റോയ്‌നിസാണ്. പഞ്ചാബ് കിങ്സിന്റെ ടോപ് സ്‌കോറര്‍. പ്രഭ്‌സിമ്രാന്‍ സി സിങ് (18), അസ്മത്തുല്ല ഒമര്‍സായി (18) എന്നിവരാണ് പഞ്ചാബിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. പ്രിയാംശ് ആര്യ (ഏഴ്), ജോഷ് ഇംഗ്ലിസ് (നാല്), ശ്രേയസ് അയ്യര്‍ (രണ്ട്), നേഹല്‍ വധേര (എട്ട്), ശശാങ്ക് സിങ് (മൂന്ന്), ഹര്‍പ്രീത് ബ്രാര്‍ (നാല്) എന്നിവരെല്ലാം നിരാശപ്പെടുത്തി.

ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ വിക്കറ്റുകള്‍ പവര്‍പ്ലേയില്‍ തന്നെ ആര്‍സിബി തൂക്കിയിരുന്നു. നിര്‍ണായക മത്സരത്തില്‍ ബംഗളൂരു ബൗളര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതോടെ പഞ്ചാബ് പ്രതിരോധത്തിലായി. ജോഷ് ഹെയ്സല്‍വുഡും സൂയഷ് ശര്‍മയും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. യാഷ് ദയാല്‍ രണ്ടു വിക്കറ്റുകളും ഭുവനേശ്വര്‍ കുമാറും റൊമാരിയോ ഷെഫേര്‍ഡും ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com