സെന്‍കുമാര്‍ വീണ്ടും സുപ്രീംകോടതിയിലേക്ക്; കോടതിയലക്ഷ്യഹര്‍ജി നല്‍കും

തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാനാണ് തീരുമാനം.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ഡിജിപി നിയമനത്തില്‍ കാലതാമസം വരുത്തുന്ന സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യഹര്‍ജിയുമായി ടി.പി. സെന്‍കുമാര്‍ സുപ്രീംകോടതിയിലേക്ക്. തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാനാണ് തീരുമാനം.
പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടാംദിവസം ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയ നടപടി ചോദ്യം ചെയ്താണ് സെന്‍കുമാര്‍ ആദ്യം സുപ്രീംകോടതിയെ സമീപിച്ചത്. സെന്‍കുമാറിന്റെ വാദം കേട്ട് പിന്നാലെ സുപ്രീംകോടതി സെന്‍കുമാറിന് പോലീസ് മേധാവി സ്ഥാനം തിരിച്ചുനല്‍കണമെന്ന് വിധിക്കുകയും ചെയ്തു. ഇത് സര്‍ക്കാരിനേറ്റ വലിയ അടിയായിരുന്നു. സെന്‍കുമാറിനോട് ഇടതുപക്ഷത്തിന് താല്‍പര്യക്കുറവായിരുന്നു. കൂടാതെ നിലവില്‍ ചീഫ് സെക്രട്ടറിയായ നളിനി നെറ്റോ അന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്നപ്പോള്‍ സെന്‍കുമാറിനെതിരെ രംഗത്തുണ്ടായിരുന്നു. പിണറായി വിജയന്റെ വിശ്വസ്ത ഉദ്യോഗസ്ഥയായ നളിനി നെറ്റോയുടെ നിര്‍ദ്ദേശംകൂടിയായതോടെയാണ് പിണറായി സര്‍ക്കാര്‍ സെന്‍കുമാറിനെ ധൃതിപിടിച്ച് മാറ്റിയത്.
സുപ്രീംകോടതി വിധി സെന്‍കുമാറിന് അനുകൂലമായി വന്നതോടെ സര്‍ക്കാര്‍ വെട്ടിലായി. സെന്‍കുമാറിന് അനുകൂലമായി ലഭിച്ച വിധിയെ എങ്ങനെ മറികടക്കുമെന്ന ആലോചനയിലാണ്. പ്രമുഖ അഭിഭാഷകനും സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിനുവേണ്ടി വാദിക്കുകയും ചെയ്ത ഹരീഷ് സാല്‍വെയുടെ നിയമോപദേശത്തിനായി കാത്തുനില്‍ക്കുകയുമാണ് സര്‍ക്കാര്‍. ഇതിനിടയിലാണ് തിങ്കളാഴ്ച നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ച് സെന്‍കുമാര്‍ കോടതിയലക്ഷ്യഹര്‍ജി നല്‍കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com