

ന്യൂഡല്‍ഹി: സിപിഎം എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മര്‍ഡറേഴ്‌സ് എന്നാണെന്ന് ബിജെപി നേതാവ് ജിവിഎല്‍ നരസിംഹ റാവു. കൊലപാതകങ്ങളില്‍ ഉള്‍പ്പെട്ട പാര്‍ട്ടി അണികള്‍ക്ക് സുരക്ഷയൊരുക്കുന്നത് മുഖ്യമന്ത്രിയായ പിണറായി വിജയനാണ്.
മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കുന്നതിന് പകരം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചീഫ് മര്‍ഡററായാണ് പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ 13 മാസത്തിന് ഇടയില്‍ തങ്ങളുടെ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ അതിക്രൂരമായി, പ്രാകൃതമായ രീതിയില്‍ കൊലചെയ്യപ്പെടുകയാണ്. സംസ്ഥാനത്തെ അതിക്രമങ്ങള്‍ ആരംഭിക്കുന്ന കണ്ണൂരിലെ സംഘര്‍ഷങ്ങളുടെ സൂത്രധാരന്‍ പിണറായി വിജയനാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യഥാര്‍ഥ മുഖം രാജ്യത്തെ ജനങ്ങള്‍ക്ക് അറിയാമെന്നും ജിവിഎല്‍ നരസിംഹ റാവു പറയുന്നു.
സിപിഎം കൊലപാതകികളുടെ സംഘമായി മാറിയിരിക്കുന്നു എന്നും, പാര്‍ട്ടി അണികള്‍ നടത്തുന്ന കൊലപാതകങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്ന വിമര്‍ശനം ജിവിഎല്‍ നരസിംഹ റാവു ഉന്നയിച്ചതിന് പുറമെ, മറ്റൊരു ബിജെപി നേതാവായ മുക്താര്‍ അബ്ബാസ് നഖ്വിയും കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തി. അക്രമങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കുള്ള സുരക്ഷിത കേന്ദ്രമായി കേരളം മാറിക്കഴിഞ്ഞുവെന്ന് അദ്ദേഹം ആരോപിച്ചു.
അരുണ്‍ ജയ്റ്റിലിയുടെ തിരുവനന്തപുരം സന്ദര്‍ശത്തിനു പിന്നാലെ സിപിഎമ്മിനെതിരെയുള്ള വിമര്‍ശനങ്ങള്‍ സംഘപരിവാര്‍ സംഘടനകള്‍ ശക്തിപ്പെടുത്തുകയാണെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates