കുമരകത്തെ സര്‍ക്കാര്‍ ഭൂമി കയ്യേറ്റം; ദിലീപിനെ ക്ലീന്‍ചിറ്റ്

കുമരകത്തെ സര്‍ക്കാര്‍ ഭൂമി കയ്യേറ്റം; ദിലീപിനെ ക്ലീന്‍ചിറ്റ്

കൊച്ചി: കുമരകത്ത് ദിലീപ് സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്. കുമരകത്ത് പുറമ്പോക്ക് ഭൂമിയടക്കം വാങ്ങി മറിച്ചുവിറ്റെന്ന ആരോപണത്തെ തുടര്‍ന്ന് റവന്യൂ വകുപ്പാണ് ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നത്. 

കുമരകം വില്ലേജിലെ പന്ത്രണ്ടാം ബ്ലോക്കിലെ 190 സര്‍വേ നമ്പരില്‍ 3.2 ഏക്കര്‍ സ്ഥലം ദിലീപ് വാങ്ങിയിരുന്നു. ഈ സ്ഥലത്തിനോട് ചേര്‍ന്ന് കായലരികത്തുള്ള മൂന്ന് സെന്റ് സര്‍ക്കാര്‍ ഭൂമി ആരു കയ്യേറിയിട്ടില്ലെന്നാണ് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഹൗസ്‌ബോട്ട് ബിസിനസ് ലക്ഷ്യമിട്ട് 2007ലാണ് ദിലീപ് ഭൂമി വാങ്ങുന്നത്. 

പിന്നീട്, നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നതിനു മുമ്പായി മുംബൈ ആസ്ഥാനമായ ഒരു കമ്പനിക്കു ദിലീപ് ഈ ഭൂമി മറിച്ചു വിറ്റു. അതേസമയം, ദിലീപ് വാങ്ങിയ ഭൂമിക്കു മുമ്പിലായുള്ള സര്‍ക്കാര്‍ ഭൂമിയിലൂടെയല്ലാതെ ദിലീപ് വില്‍പ്പന നടത്തിയ പ്ലോട്ടിലേക്ക് പ്രവേശിക്കാന്‍ സാധിക്കുകയില്ലെന്നത് വാങ്ങിയ കമ്പനിക്കു തിരിച്ചടിയായി. കച്ചവടം നടക്കുന്ന സമയത്ത് ഈ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമികൂടി കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കമെന്ന ഉറപ്പിലാണ് മുംബൈ കമ്പനി കച്ചവടം ഉറപ്പിച്ചത്. 

അതേസമയം, നാട്ടുകരുടെ പരാതിയെ തുടര്‍ന്ന് റീസര്‍വെ അടക്കം ഉണ്ടാവുമെന്നറിഞ്ഞപ്പോഴാണ് ദിലീപ് സെന്റിന് 70000 രൂപ നിരക്കില്‍ ഭൂമി മറിച്ച് വിറ്റതെന്നും ആരോപണമുയര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com