ശബരിമലയില്‍ സംഘര്‍ഷ സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ; സന്നിധാനത്ത് വനിതാപൊലീസിനെ വിന്യസിച്ചേക്കും

ആവശ്യമെങ്കില്‍ സന്നിധാനത്തും വനിതാ പൊലീസിനെ വിന്യസിക്കാനാണ് തീരുമാനം
ശബരിമലയില്‍ സംഘര്‍ഷ സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ; സന്നിധാനത്ത് വനിതാപൊലീസിനെ വിന്യസിച്ചേക്കും

പത്തനംതിട്ട : ശബരിമലയില്‍ സംഘര്‍ഷത്തിന് സാധ്യതയെന്ന് പൊലീസ് റിപ്പോര്‍ട്ട്. സ്‌പെഷല്‍ ബ്രാഞ്ചാണ് രഹസ്യ റിപ്പോര്‍ട്ട് നല്‍കിയത്. സ്ത്രീകളെ അണിനിരത്തി പ്രശ്‌നമുണ്ടാക്കാന്‍ ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളത്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ശബരിമലയിലും സന്നിധാനത്തും പൊലീസ് സുരക്ഷ ശക്തമാക്കി. 

ആവശ്യമെങ്കില്‍ സന്നിധാനത്തും വനിതാ പൊലീസിനെ വിന്യസിക്കാനാണ് തീരുമാനം. സിഐ, എസ് ഐ റാങ്കിലുള്ള വനിത പൊലീസിനെയാണ് നിയോഗിക്കുക. 50 വയസ്സ് കഴിഞ്ഞ 30 വനിത പൊലീസ് ഉദ്യോഗസ്ഥരോട് തയ്യാറാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വനിതകളെ അണിനിരത്തിയുള്ള പ്രതിഷേധം ശക്തമാകുന്ന പക്ഷം ഇവരെ വിന്യസിക്കാനാണ് തീരുമാനമായിട്ടുള്ളത്. 

നട തുറക്കുന്നതിന് മുന്നോടിയായി ശബരിമലയില്‍ നിരോധനാജ്ഞ പ്രാബല്യത്തിലായിട്ടുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. നിരോധനാജ്ഞയുടെ മറവില്‍ മാധ്യമങ്ങള്‍ക്കും ശബരിമലയില്‍ വിലക്കേര്‍പ്പെടുത്തി. നട തുറക്കുന്ന ദിവസം മാത്രം പമ്പയിലേക്കും സന്നിധാനത്തേക്കും പ്രവേശിച്ചാല്‍ മതിയെന്നാണ് പൊലീസ് നിര്‍ദേശം. കഴിഞ്ഞ ദിവസം നിലയ്ക്കലിന് രണ്ട് കിലോമീറ്റര്‍ മുന്‍പാണ് മാധ്യമങ്ങളെ തടഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com