ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി ; നിരവധി കാര്യങ്ങളില്‍ വ്യക്തത വരാനുണ്ടെന്ന് പൊലീസ്

വൈകീട്ട് എറണാകുളം റേഞ്ച് ഐജി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ഓഫീസുമായി ചര്‍ച്ച നടത്തിയിരുന്നു
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി ; നിരവധി കാര്യങ്ങളില്‍ വ്യക്തത വരാനുണ്ടെന്ന് പൊലീസ്

കൊച്ചി : കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഏഴു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഫ്രാങ്കോയെ പൊലീസ് വിട്ടയച്ചു. നാളെയും ഫ്രാങ്കോയെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് സൂചന. നിരവധി കാര്യങ്ങളില്‍ വ്യക്തത വരാനുണ്ടെന്നും, ബിഷപ്പിന്റെ മൊഴികള്‍ പരിശോധിച്ചു വരികയാണെന്നും അന്വേഷണ സംഘം സൂചിപ്പിച്ചു. 

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം ബിഷപ്പ് ക്രൈംബ്രാഞ്ച് ഓഫീസില്‍ നിന്നും താമസസ്ഥലത്തേക്ക് പോയി. ഫ്രാങ്കോയുടെ പല മറുപടികളും കളവാണെന്ന് അന്വേഷണസംഘത്തിന് വ്യക്തമായതായും സൂചനയുണ്ട്. പൊലീസിന്റെ പക്കലുള്ള തെളിവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അന്വേഷണ സംഘം ഇന്ന് ഫ്രാങ്കോയെ വിശദമായി ചോദ്യം ചെയ്തത്. 

ഫ്രാങ്കോയുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കവെ, വൈകീട്ട് എറണാകുളം റേഞ്ച് ഐജി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ഓഫീസുമായി ചര്‍ച്ച നടത്തി. അറസ്റ്റില്‍ നിയമോപദേശം തേടിയായിരുന്നു കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഷപ്പിന്റെ മൊഴികളിലെ പൊരുത്തക്കേടുകള്‍ വ്യക്തമായ സാഹചര്യത്തില്‍ അറസ്റ്റിലേക്ക് അന്വേഷണ സംഘം കടക്കുന്നു എന്ന അഭ്യൂഹത്തിന് ഇത് ഇടയാക്കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com