സുശീല ഗോപാലനില്‍ തുടങ്ങി സമ്പത്തില്‍ തുടരുന്ന ഇടത് വിജയഗാഥ; വലത്തേക്ക് സഞ്ചരിക്കുമോ ആറ്റിങ്ങല്‍?

1991ല്‍ സുശീല ഗോപാലനെ വിജയിപ്പിച്ച മണ്ഡലം ഇുവരൈ ചേക്കേറിയിരിക്കുന്നത് ഇടത് പക്ഷത്ത്.
സുശീല ഗോപാലനില്‍ തുടങ്ങി സമ്പത്തില്‍ തുടരുന്ന ഇടത് വിജയഗാഥ; വലത്തേക്ക് സഞ്ചരിക്കുമോ ആറ്റിങ്ങല്‍?


തിരുവനന്തപുരം ജില്ലയിലെ രണ്ടാമത്തെ മണ്ഡലം. തീരപ്രദേശവും മലയോര മേഖലയും ഒന്നിക്കുന്ന, പല പരീക്ഷണങ്ങള്‍ക്കും മുതിര്‍ന്ന മണ്ഡലം. 1991ല്‍ സുശീല ഗോപാലനെ വിജയിപ്പിച്ച മണ്ഡലം ഇുവരൈ ചേക്കേറിയിരിക്കുന്നത് ഇടത് പക്ഷത്ത്. സിപിഎം സിറ്റിങ് എംപിയായ എ സമ്പത്ത് തന്നെ മൂന്നാം അംഗത്തിനിറങ്ങുമ്പോള്‍ മറുവശത്ത് യുഡിഎഫിലും എന്‍ഡിഎയിലും സ്ഥാനാര്‍ത്ഥികളായിട്ടില്ല.

കൂടുതല്‍ കാലവും ഇടതിനൊപ്പം നിന്ന ചരിത്രമാണ് പഴയ ചിറയിന്‍കീഴിനും പിന്നീട് പേരുമാറിയ ആറ്റിങ്ങലിനുമുള്ളത്. ആര്‍ ശങ്കറിനെ അടിപതറിച്ചെങ്കിലും കോണ്‍ഗ്രസിലെ പ്രമുഖരായ വയലാര്‍ രവിയേയും തലേക്കുന്നില്‍ ബഷീറിനെയും തലോടാതെ വിട്ടില്ല ആറ്റിങ്ങല്‍.എന്‍എസ്എസിനും എസ്എന്‍ഡിപിക്കും മുസ്‌ലിം, നാടാര്‍ വിഭാഗങ്ങള്‍ക്കും ഒരുപോലെ സ്വാധീനമുള്ള മണ്ഡലം. 

2014 ലോക്‌സഭ തെരഞ്ഞെടുപ്പ്

ആറ്റിങ്ങല്‍, വര്‍ക്കല, ചിറയിന്‍കീഴ്, നെടുമങ്ങാട്,വാമനപുരം, അരുവിക്കര, കാട്ടാക്കട എന്നിവയാണ് മണ്ഡലത്തിലെ നിയമസഭ മണ്ഡലങ്ങള്‍. 2014ല്‍ ഏഴ് മണ്ഡലങ്ങളും എല്‍ഡിഎഫിനൊപ്പം നിന്നു. ആറ്റിങ്ങലിലായിരുന്നു
സമ്പത്തിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത്, 20,955 വോട്ടുകളുടെ ഭൂരിപക്ഷം.

യുഡിഎഫിന് വേരോട്ടമുള്ള അരുവിക്കരയും കാട്ടാക്കടയും എല്‍ഡിഎഫിനൊപ്പം നിന്നു. സമ്പത്ത്  3,92,478 വോട്ടുകള്‍ നേടിയപ്പോള്‍, യുഡിഎഫിലെ ബിന്ദു കൃഷ്ണ 3,23,100 വോട്ട് നേടി. ബിജെപി സ്ഥാനാര്‍ത്ഥി എസ് ഗിരിജാ കുമാരി 90,528 വോട്ടുകള്‍ നേടി. എ സമ്പത്ത് ജയിച്ചു കയറിയത് 69,378 വോട്ടിന്റെ ഭൂരിപക്ഷത്തിന്. 1996ല്‍ തെരഞ്ഞെടുക്കപ്പെട്ട ശേഷം രണ്ടാമൂഴത്തിന് സമ്പത്ത് എത്തിയപ്പോള്‍ നേടിയ ഭൂരിപക്ഷം 18,341. 2014ല്‍ അത് മൂന്നിരിട്ടിയായതിന്റെ ആത്മവിശ്വാസത്തിലാണ് ഇടത് മൂന്നണി വീണ്ടും സമ്പത്തിന് ഇറക്കുന്നത്. 


2016 നിയമസഭ തെരഞ്ഞെടുപ്പ്

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അരുവിക്കരയൊഴികെയുള്ള എല്ലാ മണ്ഡലവും ഇടതുമുന്നണിയാണ് സ്വന്തമാക്കിയത്.എന്നാല്‍, ആ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടുനിലയില്‍ ലോക്‌സഭയില്‍ കിട്ടിയതിനെക്കാള്‍ കാര്യമായ വളര്‍ച്ചയുണ്ടായി. ബിഡിജെഎസിന് സ്വാധീനമുള്ള വര്‍ക്കല, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് ഈ വളര്‍ച്ചയുണ്ടായത്. 

ആകെ വോട്ടര്‍മാര്‍   13,19,805
പുരുഷന്മാര്‍  6,14,686
സ്ത്രീകള്‍  7,05,109
ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്  10
ആകെ വോട്ട്  1251398
പോള്‍ ചെയ്തത്  859350

 
വോട്ടുനില 2014
എ. സമ്പത്ത് (സിപിഎം.)  3,92,478
ബിന്ദുകൃഷ്ണ (കോണ്‍ഗ്രസ്)  3,23,100
എസ്. ഗിരിജാകുമാരി (ബിജെപി)  90,528
ഭൂരിപക്ഷം  69,378

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com