

ആലപ്പുഴ: ഷോർട്ട് സർക്യൂട്ടിനെ തുടർന്നു വീടിന് തീ പിടിച്ചു. സിസിടിവിയുടെ മോണിറ്ററിൽ നിന്നുണ്ടായ ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനിടയാക്കിയത്. ആറ് ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.
ഇന്നലെ പുലർച്ചെ 3.30ന് കൊറ്റംകുളങ്ങര വെളുത്തേടത്ത് കയർ വ്യാപാരിയായ പിഎ ജോസഫിന്റെ വീടിനാണ് തീ പിടിച്ചത്. സിസിടിവിയുടെ മോണിറ്റർ സ്ഥാപിച്ച മുറിയിൽ നിന്നാണ് തീ പടർന്നത്. ഫാൻ, അലമാര, കസേരകൾ, കട്ടിലുകൾ, വസ്ത്രങ്ങൾ, വയറിങ്, കംപ്യൂട്ടർ തുടങ്ങിയവ കത്തി നശിച്ചു.
അയൽവാസി പൊലീസിനെയും അഗ്നിരക്ഷാ സേനയെയും അറിയിച്ചു. അവർ എത്തിയാണ് തീ അണച്ചത്.
കംപ്യൂട്ടർ റൂമിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ട് ആണ് തീ പിടിത്തത്തിന് കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ പിബി വേണുക്കുട്ടന്റെയും ഗ്രേഡ് അസി.സ്റ്റേഷൻ ഓഫിസർ എച്ച്.സതീശന്റെയുംന്റെ നേതൃത്വത്തിലാണ് തീയണച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates