ഫോണ്‍ സംസാരത്തിനിടെ പിണങ്ങി, കഴുത്തില്‍ കുരുക്കിടുന്ന ചിത്രങ്ങള്‍ പ്രതിശ്രുത വരന് വാട്‌സാപ്പില്‍ അയച്ചു കൊടുത്ത് യുവതി ജീവനൊടുക്കി

പെണ്‍കുട്ടി തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്ന വിവരം വിദേശത്തുനിന്നും മേമന സ്വദേശിയായ യുവാവ് ബന്ധുക്കളെയും പൊലീസിനെയും അറിയിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊല്ലം: കഴുത്തില്‍ കുരുക്കിടുന്ന ചിത്രങ്ങള്‍ പ്രതിശ്രുത വരന് വാട്‌സാപ്പില്‍ അയച്ചു കൊടുത്ത ശേഷം യുവതി തൂങ്ങി മരിച്ചു. പായിക്കുഴി കന്നേലിത്തറയില്‍ സലിം-സബീന ദമ്പതികളുടെ മകള്‍ സുമയ്യ (18) ആണ് മരിച്ചത്. വിദേശത്തുള്ള പ്രതിശ്രുത വരനുമായി ഫോണ്‍ സംസാരത്തിനിടെ പിണങ്ങിയതിനെത്തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയത്. 

ഇന്നലെ 4.15ന് ആയിരുന്നു സംഭവം. പെണ്‍കുട്ടി തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്ന വിവരം വിദേശത്തുനിന്നും മേമന സ്വദേശിയായ യുവാവ് ബന്ധുക്കളെയും പൊലീസിനെയും അറിയിച്ചു. ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴേക്കും ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ട സുമയ്യ മരിച്ചിരുന്നു. 

പെണ്‍കുട്ടിയുടെ പിതാവിന്റെ സഹോദരന്‍ റഹിം മുന്നു ദിവസം മുമ്പാണ് മരിച്ചത്. മരണാനന്തര ചടങ്ങുകള്‍ നടക്കുമ്പോള്‍ വിദേശത്തു നിന്ന് യുവാവ് ഫോണില്‍ വിളിക്കുകയും പെണ്‍കുട്ടി ഫോണില്‍ സംസാരിച്ചു കൊണ്ടു സമീപത്തെ സ്വന്തം വീട്ടിലെ മുറിക്കുള്ളിലേക്ക് കയറുകയുമായിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. 

കഴിഞ്ഞ വര്‍ഷം പ്ലസ്ടു പാസായ സുമയ്യയും മേമന സ്വദേശിയായ യുവാവും പഠനകാലം മുതല്‍ പ്രണയത്തിലായിരുന്നു. മുന്നു മാസം മുമ്പാണ് വിവാഹ നിശ്ചയം നടത്തിയത്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഓച്ചിറ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് ശേഖരിക്കുകയാണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com