ചെളി വെള്ളം തെറിപ്പിച്ചുവെന്ന് ആരോപണം; കെഎസ്ആർടിസി ബസ് ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് അടിച്ചു; കേസ്

ചെളി വെള്ളം തെറിപ്പിച്ചുവെന്ന് ആരോപണം; കെഎസ്ആർടിസി ബസ് ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് അടിച്ചു; കേസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: ചെളി വെള്ളം തെറിപ്പിച്ചു എന്ന് ആരോപിച്ച് കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് മർദ്ദനം. ഹെൽമറ്റ് കൊണ്ടാണ് ഡ്രൈവറെ മർദ്ദിച്ചത്. ഹെൽമറ്റ് കൊണ്ട് കൈയ്ക്ക് അടിയേറ്റ കെഎസ്ആർടിസി കുളത്തൂപ്പുഴ ഡിപ്പോയിലെ ഡ്രൈവർ സുദർശനെ (46) ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ കടപ്പാക്കട ശ്രീ നഗർ–37 വിനോദ് മന്ദിരത്തിൽ വിനോദിനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു കേസ് റജിസ്റ്റർ ചെയ്തു. ഇന്നലെ രാവിലെ 10നു കൊല്ലം ചെമ്മാൻമുക്കിനു സമീപമാണു സംഭവം.

കൊല്ലത്തു നിന്നു കുളത്തൂപ്പുഴയ്‌ക്കു പോയ വേണാട്‌ ലിമിറ്റഡ്‌ സ്റ്റോപ്പ്‌ ബസ്‌ ചെമ്മാൻമുക്ക്‌ - അയത്തിൽ റോഡിലെ വച്ചു വിനോദിന്റെ ദേഹത്തു ചെളി വെള്ളം തെറിപ്പിച്ചതായി ആരോപിച്ചായിരുന്നു മർദ്ദനം. സ്കൂട്ടർ ബസിനു കുറുകെ തടഞ്ഞു നിർത്തി വാഹനത്തിൽ നിന്ന് ഇറങ്ങിയ ഇയാൾ ഹെൽമറ്റ് ഉപയോഗിച്ചു ഡ്രൈവറെ അടിക്കുകയായിരുന്നു. 

അടി തടയാൻ ശ്രമിക്കുന്നതിനിടെയാണു സുദർശനന്റെ കൈയ്ക്കു പരുക്കേറ്റത്. സംഭവത്തിൽ കെഎസ്ആർടിസി വിവിധ യൂണിയനുകളിലെ ജീവനക്കാർ പ്രതിഷേധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com