കൊച്ചിയിൽ മണ്ണിടിഞ്ഞ് വീണ് ലോറി ഡ്രൈവർ മരിച്ചു; ദാരുണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th November 2021 10:54 AM  |  

Last Updated: 14th November 2021 10:54 AM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

കൊച്ചി: കനത്ത മഴയിൽ മണ്ണിടിഞ്ഞ് എറണാകുളം കളമശേരിയിൽ ഒരാൾ മരിച്ചു. ഇന്ന് രാവിലെ ഒൻപതോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം സ്വദേശി തങ്കരാജാണ് (72) മരിച്ചത്. 

നെയ്യാറ്റിൻകര ഉദിയൻ കുളങ്ങര സ്വദേശിയായ തങ്കരാജ് ലോറി ഡ്രൈവറാണ്. കണ്ടെയ്നർ റോ‍ഡിൽ വച്ചാണ് അപകടമുണ്ടായത്. 

ലോറിയിൽ നിന്ന് തങ്കരാജ് പുറത്തിറങ്ങിയ സമയത്താണ് മണ്ണിടിഞ്ഞ് ദേഹത്ത് വീണത്. പിന്നാലെ മണ്ണിനടിയിൽ നിന്ന് പുറത്തെടുത്തെങ്കിലും അപ്പോഴേയ്ക്കും മരിച്ചിരുന്നു.