പി ശ്രീരാമകൃഷ്ണന്റെ ഗൺമാന്റെ പിസ്റ്റളും തിരകളുമുള്ള ബാ​ഗ് കാണാതായി; അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd November 2021 08:03 PM  |  

Last Updated: 22nd November 2021 08:03 PM  |   A+A-   |  

p_sreeramakrishnan

ഫയല്‍ ചിത്രം

 

ആലപ്പുഴ: മുൻ സ്പീക്കറും സിപിഎം നേതാവുമായ പി ശ്രീരാമകൃഷ്ണന്റെ ഗൺമാന്റെ പിസ്റ്റളും തിരകളുമടങ്ങിയ ബാ​ഗ് കാണാതായി. ഗൺമാൻ കെ രാജേഷിൻറെ ബാഗാണ് നഷ്ടപ്പെട്ടത്. പത്ത് റൗണ്ട് തിരകളാണ് ബാ​ഗിൽ ഉണ്ടായിരുന്നത്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസ് യാത്രക്കിടെ കായംകുളത്ത് എത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടതായി മനസിലായത്. 

ഉടൻ തന്നെ കായംകുളം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. സ്റ്റേഷൻ ഇൻസ്‌പെക്ടർ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ബാഗ് യാത്രക്കാരിലാരോ മാറിയെടുത്തതാണെന്നാണ് പൊലീസ് കരുതുന്നത്.

ശ്രീരാമകൃഷ്ണനെ നെടുമ്പാശേരി വിമാനതാവളത്തിൽ വിട്ട് തിരികെ തിരുവനന്തപുരത്തിന് മടങ്ങുന്ന വഴിയാണ് ഗൺമാന്റെ ബാഗ് നഷ്ടമായത്. എറണാകുളത്ത് നിന്ന് ഞായർ രാത്രിയാണ് ഇയാൾ ഈ കെ.എസ്.ആർ.ടി.സി ബസിൽ കയറിയത്.