ഒരാഴ്ച മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th November 2021 05:31 PM  |  

Last Updated: 30th November 2021 05:31 PM  |   A+A-   |  

body of a missing housewife was found in a river

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: ഒരാഴ്ച മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. കോഴിക്കോട് കുന്ദമംഗലം മുറിയാനാൽ കരുവാരപ്പറ്റ റുഖിയയുടെ(53) മൃതദേഹമാണ് പന്തീർപാടം പൂനൂർ പുഴയിൽ കാരന്തൂർ തൈക്കെണ്ടി കടവിൽ നിന്നും കണ്ടെത്തിയത്. 

ഇന്ന് രാവിലെ ഐആർഡബ്ല്യൂ വിഭാഗം നടത്തിയ തിരച്ചിലിലാണ് പുഴയിൽ കുറ്റിക്കാടിനുള്ളിലായി മൃതദേഹം കണ്ടെത്തിയത്.