കൂടുതൽ തീവണ്ടികളിൽ ജനറൽ കോച്ചുകൾ ; നവംബർ മുതൽ 23 ട്രെയിനുകളിൽ റിസർവേഷനില്ലാതെ യാത്ര ചെയ്യാം

എക്‌സ്പ്രസ്, മെയില്‍ തീവണ്ടികളില്‍ കോവിഡിനു മുമ്പ് ഈടാക്കിയ യാത്രാനിരക്ക് തന്നെയാണ് തുടര്‍ന്നും ഈടാക്കുക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: കോവിഡ് വ്യാപനത്തെ തുടർന്ന് സ്പെഷൽ ട്രെയിനുകളായി  റിസര്‍വ്ഡ് കോച്ചുകളായി മാത്രം ഓടിയിരുന്ന തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുന്നു. നവംബര്‍ ഒന്ന് മുതല്‍ ദക്ഷിണ റെയില്‍വേക്ക് കീഴിലുള്ള 23 തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ ആരംഭിക്കാനാണ് റെയിൽവേയുടെ തീരുമാനം. 

നവംബര്‍ 10 മുതല്‍ ആറ് തീവണ്ടികളില്‍ കൂടി ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കാനും റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ പോകുന്ന സാഹചര്യത്തില്‍ വിദ്യാർത്ഥികൾക്കും, മറ്റ് സ്ഥിരം യാത്രികര്‍ക്കും ഏറെ ആശ്വസകരമായ തീരുമാനമാണിത്.

മുമ്പ് ഈടാക്കിയ യാത്രാനിരക്ക് തന്നെ

എക്‌സ്പ്രസ്, മെയില്‍ തീവണ്ടികളില്‍ കോവിഡിനു മുമ്പ് ഈടാക്കിയ യാത്രാനിരക്ക് തന്നെയാണ് തുടര്‍ന്നും ഈടാക്കുക. ഘട്ടംഘട്ടമായി മറ്റ് എക്‌സ്പ്രസ്, മെയില്‍ തീവണ്ടികളിലും ജനറല്‍ കോച്ചുകള്‍ തിരിച്ചു കൊണ്ടുവരും. മെമു അടക്കമുള്ള ചില ചുരുക്കം ട്രെയിനുകളില്‍ മാത്രമാണ് നിലവില്‍ അണ്‍ റിസര്‍വ്ഡ് കോച്ചുകളുള്ളത്. 

നവംബര്‍ ഒന്ന് മുതല്‍ ജനറല്‍ കോച്ചുകള്‍ ലഭ്യമാകുന്ന തീവണ്ടികള്‍ ഇവയാണ്.

06607- കണ്ണൂര്‍-കോയമ്പത്തൂര്‍
06608- കോയമ്പത്തൂര്‍-കണ്ണൂര്‍

06305-എറണാകുളം-കണ്ണൂര്‍ 
06306- കണ്ണൂര്‍-എറണാകുളം

06308- കണ്ണൂര്‍-ആലപ്പുഴ
06307-ആലപ്പുഴ-കണ്ണൂര്‍

06326-കോട്ടയം-നിലമ്പൂര്‍ റോഡ് 
06325-നിലമ്പൂര്‍ റോഡ്-കോട്ടയം

06304-തിരുവനന്തപുരം-എറണാകുളം
06303- എറണാകുളം-തിരുവനന്തപുരം

06302- തിരുവനന്തപുരം-ഷൊര്‍ണൂര്‍ 
06301-ഷൊര്‍ണൂര്‍-തിരുവനന്തപുരം

02628- തിരുവനന്തപുരം-തിരുച്ചിറപ്പള്ളി 
02627-തിരുച്ചിറപ്പള്ളി-തിരുവനന്തപുരം

06268-രാമേശ്വരം-തിരുച്ചിറപ്പള്ളി
02627-തിരുച്ചിറപ്പള്ളി-രാമേശ്വരം

06089- ചെന്നൈ സെന്‍ട്രല്‍-ജോലാര്‍പ്പേട്ട 
06090-ജോലാര്‍പ്പേട്ട-ചെന്നൈ സെന്‍ട്രല്‍

06342-തിരുവനന്തപുരം-ഗുരുവായൂര്‍
06341-ഗുരുവായൂര്‍-തിരുവനന്തപുരം

06366-നാഗര്‍കോവില്‍-കോട്ടയം  

06844- പാലക്കാട് ടൗണ്‍-തിരുച്ചിറപ്പള്ളി 
06834- തിരുച്ചിറപ്പള്ളി-പാലക്കാട് ടൗണ്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com