പത്തനംതിട്ടയില്‍ അമ്മയും കുഞ്ഞും തീകൊളുത്തി മരിച്ചനിലയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th April 2022 07:59 PM  |  

Last Updated: 04th April 2022 09:23 PM  |   A+A-   |  

death case

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: റാന്നിയില്‍ അമ്മയെയും കുഞ്ഞിനെയും തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. മീന്‍മുട്ടുപാറ സ്വദേശിനി റിന്‍സി കെ ആര്‍ (22), മകള്‍ അല്‍ഹാന അന്ന (ഒന്നര വയസ്സ്) എന്നിവരാണ് മരിച്ചത്. അയ്ത്തലയിലാണ് സംഭവം നടന്നത്.

മരണ കാരണം വ്യക്തമല്ല. റിൻസയും മകളും മാത്രമാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം ഉണ്ടായത്. സമീപത്തെ വീട്ടിലെ പെൺകുട്ടി റിൻസയെ അന്വേഷിച്ച് എത്തിയപ്പോഴാണ് കത്തി കരിഞ്ഞ നിലയിൽ മൃതദേഹങ്ങൾ കണ്ടത്. ആത്മഹത്യ  എന്നാണ് പ്രാഥമിക നിഗമനം. 

ഒരു വാര്‍ത്ത കൂടി

സിപിഎമ്മുകാരും ബാങ്ക് ജീവനക്കാരും സോഷ്യല്‍മീഡിയ വഴി അപമാനിച്ചു; സിഐടിയു യൂണിയന്റെ സഹായം വേണ്ടെന്ന് അജേഷ്