കാണാതായ യുവതി ഭാരതപ്പുഴയിൽ മരിച്ച നിലയിൽ; കൈപ്പത്തി മുറിച്ചു മാറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th April 2022 07:27 PM  |  

Last Updated: 04th April 2022 07:27 PM  |   A+A-   |  

Death_Picture

പ്രതീകാത്മക ചിത്രം

 

പാലക്കാട്: പട്ടാമ്പി പാലത്തിനു സമീപം ഭാരതപ്പുഴയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പോന്നോർ കാര്യാട്ടുകര സനീഷിന്റെ ഭാര്യ കെഎസ് ഹരിതയാണ് (28) മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. 

ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിലെ കൈപ്പത്തി മുറിച്ചു മാറ്റിയ നിലയിലായിരുന്നു. സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഈ മാസം രണ്ടിനാണു ഹരിതയെ കാണാതായത്. ബാങ്കിൽ പോകാനായി ഇറങ്ങിയ യുവതി പിന്നീട് തിരിച്ചെത്തിയില്ല. സ്കൂട്ടറിലാണ് ഇവർ ബാങ്കിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയത്. കാണാതായതോടെ വീട്ടുകാർ പേരാമംഗലം പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് അന്വേഷണം നടക്കവെയാണ് മൃതദേഹം ഭാരതപ്പുഴയിൽ ‍കണ്ടെത്തിയത്. ഹരിതയുടെ മൊബൈൽ ഫോൺ സിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ മുണ്ടൂരിൽ നിന്നു കണ്ടെത്തി.

ഈ വാർത്ത വായിക്കാം

256 പേർക്ക് കോവിഡ്; രോ​ഗ മുക്തർ 378

വാര്‍ത്തകള്‍ അപ്പപ്പോള്‍ അറിയാന്‍, വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്