ഭര്‍ത്താവ് ലഹരി നല്‍കി മയക്കി, സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചു; യുവതിയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം, അന്വേഷണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th April 2022 11:16 AM |
Last Updated: 07th April 2022 11:16 AM | A+A A- |

പ്രതീകാത്മക ചിത്രം
കണ്ണൂര്‍: യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.കരിമ്പം സ്വദേശിയായ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ സുഹൃത്ത് തളിപ്പറമ്പുകാരനായ അഷ്റഫ് (38) എന്നിവര്‍ക്കെതിരെയാണ് കേസെടുത്ത് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. തളിപ്പറമ്പ് ഡിവൈഎസ്പിയുടെ ചുമതലയുള്ള പയ്യന്നൂര്‍ ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം.
16 വര്‍ഷം മുന്‍പ് ഭര്‍ത്താവിന്റെ ഒത്താശയോടെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. പിന്നീട് 2021ല്‍ ബൈക്കില്‍ പോകുമ്പോള്‍ തള്ളിത്താഴെയിട്ട് കൊലപ്പെടുത്താന്‍ ഭര്‍ത്താവ് ശ്രമിച്ചതായും യുവതി പരാതിയില്‍ ആരോപിച്ചു.
2006 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിദേശത്തായിരുന്ന ഭര്‍ത്താവ് നാട്ടിലെത്തിയ ശേഷം സുഹൃത്തിനൊപ്പം വീട്ടിലെത്തി യുവതിക്ക് ലഹരി മരുന്ന് കലര്‍ത്തിയ ശീതള പാനീയം നല്‍കി പീഡിപ്പിച്ചുവെന്നാണ് കേസ്. പിന്നീടും ഇയാള്‍ വീട്ടില്‍ വരാറുണ്ടായിരുന്നുവെന്ന് യുവതി പറയുന്നു.
പീഡനത്തിന് ഇരയാകുമ്പോള്‍ യുവതിക്ക് ഒന്നര വയസ് മാത്രം പ്രായമുള്ള കുഞ്ഞുമുണ്ടായിരുന്നു. പിന്നീട് 2021ല്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ഭര്‍ത്താവ് തള്ളി താഴെയിട്ട് കൊല്ലാന്‍ ശ്രമിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
'ഒറ്റപ്പെട്ടു, ജോലി നഷ്ടപ്പെടും'; ഡയറിയില്‍ സഹപ്രവര്‍ത്തകരുടെ പേര്; 'സിന്ധു കരയുന്നത് കണ്ടവരുണ്ട്'
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ