പ്ലാറ്റ്ഫോം ബെഞ്ചിൽ ഉറങ്ങിയ ആളുടെ ബാഗും മൊബൈലും മോഷ്ടിച്ചു; രണ്ടുപേർ പിടിയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th April 2022 10:03 AM |
Last Updated: 10th April 2022 10:03 AM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട് : വടകര റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരന്റെ ബാഗും മൊബൈലും മോഷ്ടിച്ച രണ്ടു പേർ പിടിയിൽ. നൂറനാട് സ്വദേശി ആസാദ്, മലപ്പുറം സ്വദേശി റഷീദ് എന്നിവരെയാണ് റെയിൽവേ പൊലീസ് പിടികൂടിയത്. കോഴിക്കോട് മേപ്പയൂർ സ്വദേശി ശിവദാസിന്റെ ബാഗും മൊബൈൽ ഫോണുമാണു മോഷണം പോയത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്ലാറ്റ്‌ഫോം ബെഞ്ചിൽ ഉറങ്ങുകയായിരുന്ന ശിവദാസിന്റെ പോക്കറ്റിൽനിന്ന് ഫോണും അരികിലുണ്ടായ ബാഗും പ്രതികളിൽ ഒരാൾ മോഷ്ടിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നാലെ മറ്റൊരാൾ എത്തി ബാഗിലെ സാധനങ്ങൾ സഞ്ചിയിലാക്കിയ ശേഷം രണ്ടുപേരും സ്റ്റേഷനിൽനിന്ന് ഇറങ്ങി പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
തന്റെ സാധനങ്ങൾ മോഷണം പോയതറിഞ്ഞ ശിവദാസ് റെയിൽവേ പൊലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽനിന്നു പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് ഇരുവരെയും പിടികൂടി.
ഈ വാര്‍ത്ത കൂടി വായിക്കാം
യാത്രക്കാർ കൂടിയാൽ നിരക്കും കൂടും; മംഗള ട്രെയിനിലെ യാത്ര ഇനി 'പൊള്ളും'
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ