പാലക്കാട്ട് മൂന്ന് വയസ്സുകാരന്റെ മരണം കൊലപാതകം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; കുഞ്ഞിന്റെ അമ്മ കസ്റ്റഡിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th April 2022 10:37 PM  |  

Last Updated: 12th April 2022 10:37 PM  |   A+A-   |  

POLICE CASE

പ്രതീകാത്മക ചിത്രം

 

പാലക്കാട്: എലപ്പുള്ളി ചുട്ടിപ്പാറയില്‍ മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.  എലപ്പുള്ളി മണിയേരി സ്വദേശി ഷമീറിന്റെ മകന്‍ മുഹമ്മദ് ഷാനുവാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മയെയും ജ്യേഷ്ഠ സഹോദരിയെയും കസബ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലാണ് കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയത്. ചൊവ്വാഴ്ച പകല്‍ ഒമ്പതരയോടെയാണ് കുട്ടിയെ വീട്ടിലെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചു. കസബ പൊലീസില്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലാണ് കൊലപാതകം സ്ഥിരീകരിച്ചത്.

 കുട്ടിയുടെ അമ്മ ആസിയയും ഷമീറും ഒരു വര്‍ഷമായി അകന്നാണ് കഴിയുന്നത്. കസ്റ്റഡിയിലെടുത്ത അമ്മയെ ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച ശേഷം അറസ്റ്റുണ്ടാകുമെന്നും കസബ ഇന്‍സ്‌പെക്ടര്‍ എന്‍ എസ് രാജീവ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ നാളെ വീട്ടില്‍ തന്നെ; പലതവണ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല, ദീലീപിന്റെ ബന്ധുക്കളുടെ വീടിന് മുന്നില്‍ നോട്ടീസ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ