വാഗമണ്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th April 2022 05:23 PM |
Last Updated: 14th April 2022 05:23 PM | A+A A- |

പ്രതീകാത്മക ചിത്രം
കോട്ടയം: വാഗമണ്‍ പാലൊഴുകും പാറ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ആലപ്പുഴ ശവക്കോട്ടപ്പാലം സ്വദേശി രോഹിത് (23) ആണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
വാഗമണ്‍ സന്ദര്‍ശിക്കാനെത്തിയ സംഘത്തിലുണ്ടായിരുന്ന ആളാണ് രോഹിത്. ഇവര്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ രോഹിത് മുങ്ങിത്താഴുകയായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
25കാരി മെട്രോ സ്‌റ്റേഷന് മുകളില്‍ നിന്ന് താഴോട്ട് ചാടി; അതിസാഹസികമായി രക്ഷപ്പെടുത്തി; വീഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ